ADVERTISEMENT
പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടെ സ്വകാര്യ ആശുപത്രി ജീവനക്കാരൻ യുവതിയുടെ മുഖത്ത് ചായ ഒഴിച്ചതായി പരാതി. ആശുപത്രി കാന്റീനിൽ ചായ കുടിക്കാനെത്തിയ മേനംകുളം സ്വദേശിനിയായ രാജിയാണ് ആശുപത്രി ജീവനക്കാരൻ തന്റെ മുഖത്ത് ചൂടു ചായ ഒഴിച്ചതായി കഴക്കൂട്ടം പൊലീസിൽ പരാതി നൽകിയത്.
എന്നാല്‍ ചായ അബദ്ധത്തിൽ വീണതാണെന്നും യുവതിയും അമ്മയും ചേർന്ന് സെക്യൂരിറ്റിയേയും ജീവനക്കാരനേയും കൈയേറ്റം ചെയ്തതായും മറു വിഭാഗവും പരാതി നൽകി. കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിക്കു മുന്നിൽ ഇന്നലെയാണ് സംഭവങ്ങളുടെ തുടക്കം.
സ്കൂട്ടർ ആശുപത്രി പരിസരത്ത് പാർക്ക് ചെയ്യാൻ പറ്റില്ലെന്ന് സെക്യൂരിറ്റി ജീവനക്കാർ പറഞ്ഞതോടെയാണ് തർക്കം ആരംഭിച്ചത്. ഇരുവരും തമ്മിലുളള സംഭാഷണത്തിനിടെ ആശുപത്രി സെക്യൂരിറ്റിയും ജീവനക്കാരനും ഇവരെ ചീത്ത വിളിച്ചെന്നും സംസാരത്തിനിടെ ജീവനക്കാരൻ ചായ മുഖത്തേക്കൊഴിച്ചെന്നും യുവതി പറയുന്നു.
എന്നാൽ വാഹനം പാർക്ക് ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞ ജീവനക്കാരന്റെ കൈയിലിരുന്ന ചായ അബദ്ധത്തിൽ വീണതാണെന്നും യുവതിയും അമ്മയും ചേർന്ന് സെക്യൂരിറ്റിയേയും ജീവനക്കാരനേയും കൈയേറ്റം ചെയ്തതായും മറു വിഭാഗവും പരാതി നൽകി. ഇരു കൂട്ടർക്കെതിരെയും കഴക്കൂട്ടം പൊലീസ് കേസെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.