കേന്ദ്രസർക്കാർ ജനാധിപത്യ അവകാശങ്ങളും ഭരണഘടന മൂല്യങ്ങളും ചവിട്ടിമെതിക്കുന്നു; ആനത്തലവട്ടം ആനന്ദൻ

കേന്ദ്രസർക്കാർ ജനാധിപത്യ അവകാശങ്ങളും ഭരണഘടന മൂല്യങ്ങളും ചവിട്ടിമെതിക്കുകയാണെന്നും അതാണ് മീഡിയ വൺ ചാനലിനെതിരെയുള്ള വിലക്കിൽ പ്രകടമായതെന്നും സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദൻ.

മീഡിയ വൺ ചാനലിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ തിരുവനന്തപുരത്ത്‌ രക്തസാക്ഷി മണ്ഡപത്തിനുമുന്നിൽ കെയുഡബ്ല്യുജെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകർ തെളിച്ച പ്രതിഷേധ ജ്വാല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മീഡിയാവണ്ണിനെതിരെ കേന്ദ്രസർക്കാർ പ്രയോഗിച്ച കിരാതനടപടി അടിയന്തിരമായി പിൻവലിക്കണമെന്ന് മാധ്യമ പ്രവർത്തകർ ആവശ്യപ്പെട്ടു .

കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ്‌ കെ പി റെജി അധ്യക്ഷനായി. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ്‌ വി ആർ പ്രതാപൻ, ജനയുഗം എക്‌സിക്യൂട്ടീവ്‌ എഡിറ്റർ അബ്‌ദുൾ ഗഫൂർ,  കെയുഡബ്ല്യുജെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി മനോഹരൻ മോറായി, ജില്ലാ പ്രസിഡന്റ്‌ സുരേഷ്‌ വെള്ളിമംഗലം, ട്രഷറർ അനുപമ ജി നായർ, പ്രസ്‌ ക്ലബ്‌ സെക്രട്ടറി രാജേഷ്‌ രാജേന്ദ്രൻ, ട്രഷറർ ബിജു ഗോപിനാഥ്‌, മീഡിയ വൺ ബ്യൂറോ ചീഫ്‌ കെ ആർ സാജു  തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ആർ കിരൺബാബു, എ എസ്‌ സജു, എസ്‌ സതീഷ്‌കുമാർ, ശിവജികുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here