കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഐഎമ്മിൽ ചേർന്നു; തെറിവിളിയുമായി കോണ്‍ഗ്രസ് വാര്‍ഡ് കൗണ്‍സിലര്‍

കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഐഎംല്‍ ചേര്‍ന്ന വ്യക്തിയെ പച്ചതെറി വിളിച്ച് കോണ്‍ഗ്രസ് വാര്‍ഡ് കൗണ്‍സിലര്‍. രാഷ്ടീയ ബന്ധം ഉപേക്ഷിച്ച സ്വന്തം അച്ഛന്‍റെ അനിയനെയാണ് കോണ്‍ഗ്രസ് കൗണ്‍സിലറും ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിയുമായ സജിന്‍ലാല്‍ ഫോണിലൂടെ പച്ചതെറി വിളിച്ചത്. പളളിയില്‍ കയറി പോകരുതെന്നും , വീടിന് മുന്നില്‍ റീത്ത് വെയ്ക്കുമെന്നും ഇയാള്‍ ഭീഷണി മു‍ഴക്കി. നെയ്യാറ്റിന്‍ക്കര ബിഷപ്പ് ആക്രമണ കേസിലും സ്പിരിറ്റ് കടത്തിയ കേസിലും പ്രതിയാണ് സജിന്‍ലാല്‍

കോണ്‍ഗ്രസ് രാഷ്ടീയ ബന്ധം ഉപേക്ഷിച്ചതിന്‍റെ പേരിലാണ് സ്വന്തം അച്ഛന്‍റെ അനിയനെ നെയ്യാറ്റിന്‍ക്കര നഗരസഭ കൗണ്‍സിലറും, കോണ്‍ഗ്രസിന്‍റെ ബ്ലോക്ക് ജനറല്‍ സെക്രട്ടറിയുമായ സിജിന്‍ലാല്‍ പച്ചതെറി വിധഭീഷണി മു‍ഴക്കിയത്. സിപിഐഎംല്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാവ് അനില്‍കുമാറിന്‍റെ മകളുടെ ഫോണില്‍ വിളിച്ചാണ് സ്വന്തം വല്യച്ചനെ ഇയാള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്

സംപ്രേക്ഷണം ചെയ്യാന്‍ ക‍ഴിയാത്ത വിധത്തിലാണ് സജിന്‍ലാന്‍ സ്വന്തം അച്ഛന്‍റെ അനിയനെ ചീത്തവിളിക്കുന്നത്. റിക്കോള്‍ഡ് ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തി തന്നെയാണ് താനിതെല്ലാം പറയുന്നതെന്നും , പോലീസില്‍ പരാതി നല്‍കിയാലും തനിക്ക് ഒന്നും സംഭവിക്കില്ലെന്നും സജിന്‍ലാല്‍ പറയുന്നു.

നെയ്യാറ്റിന്‍ക്കര പുത്തനമ്പലം വാർഡ് കൗൺസിലർ ആയ സജിൻലാൽ നേരത്തെ ബിഷപ് ഹൗസ് ആക്രമണ കേസില്‍ പ്രതിയായിരുന്നു. സ്പിരിറ്റ് കടത്ത് കേസിലും പ്രതിയാണ് സജിൻ ലാൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News