ബജറ്റ് അവതരണത്തിനായി ധനമന്ത്രി പാര്‍ലമെന്റില്‍; കേന്ദ്ര ബജറ്റിന് മന്ത്രിസഭ അംഗീകാരം നല്‍കി

2022-23 ലെ കേന്ദ്ര ബജറ്റ് അവതരണത്തിനായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിലെത്തി. ലോക്സഭാ സ്പീക്കറെ അഭിസംബോധന ചെയ്തുകൊണ്ട് ആരംഭിക്കുന്ന ബജറ്റ് പ്രസംഗം രാവിലെ 11ന് തുടങ്ങും. കേന്ദ്ര ബജറ്റിന് മന്ത്രിസഭ അംഗീകാരം നല്‍കി.

കൊവിഡിനെത്തുടർന്ന് പ്രതിസന്ധി തുടരുന്ന സമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അഞ്ച് സംസ്ഥാനങ്ങളില നിയമസഭ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വച്ചുള്ള ജനപ്രിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

ക‌ർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ കാ‍ർഷികരംഗത്തും പ്രഖ്യാപനങ്ങളുണ്ടായേക്കും. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും, തൊഴിലില്ലായ്മ കുറയ്ക്കുന്നതിനുമുള്ള നടപടികൾ ബജറ്റിലുണ്ടാകും. കൊവിഡ് തുടരുന്ന സാഹചര്യത്തിൽ ആരോഗ്യ മേഖല ശക്തിപ്പെടുത്തുനതിനും പദ്ധതികൾ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News