2022-23 ലെ കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചു

2022-23 ലെ കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ് പാര്‍ലമെന്‍റില്‍ ബജറ്റ് അവതരണം ആരംഭിച്ചത്. കൊവിഡ് പ്രതിസന്ധി നേരിടാന്‍ രാജ്യം സജ്ജമാണെന്ന് മന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും പാര്‍പ്പിടവും വെള്ളവും ഊര്‍ജവും നല്‍കാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും മന്ത്രി പാര്‍ലമെന്‍റില്‍ പറഞ്ഞു.

കൊവിഡിനെത്തുടർന്ന് പ്രതിസന്ധി തുടരുന്ന സമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അഞ്ച് സംസ്ഥാനങ്ങളില നിയമസഭ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വച്ചുള്ള ജനപ്രിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

ക‌ർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ കാ‍ർഷികരംഗത്തും പ്രഖ്യാപനങ്ങളുണ്ടായേക്കും. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും, തൊഴിലില്ലായ്മ കുറയ്ക്കുന്നതിനുമുള്ള നടപടികൾ ബജറ്റിലുണ്ടാകും.
കൊവിഡ് തുടരുന്ന സാഹചര്യത്തിൽ ആരോഗ്യ മേഖല ശക്തിപ്പെടുത്തുനതിനും പദ്ധതികൾ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തെരഞ്ഞെടുപ്പു മുന്നിൽ കണ്ട് കർഷകർക്കുള്ള രാസവള സബ്സിഡി കൂട്ടിയേക്കും. കര്‍ഷകര്‍ക്ക് അനുകൂലമായ മറ്റ് പ്രഖ്യാപനങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. കൊവിഡ് ബാധിച്ച് യാതൊരു സഹായവും കിട്ടാത്തവര്‍ക്കായി പ്രത്യേക പാക്കേജിനുള്ള സാധ്യതയുമുണ്ട്.

നിലവിലെ സ്ലാബ് പ്രകാരം 10 ലക്ഷം വരെ വാര്‍ഷിക വരുമാനുള്ളവര്‍ക്ക് 30 ശതമാനമാണ് നികുതി. ഇത് 15 ലക്ഷം വരെ 20 ശതമാനമാക്കാന്‍ സാധ്യതയുണ്ട്. 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനം വരെ ആക്കിയേക്കും. കോർപറേറ്റ് നികുതി നിരക്കുകളിൽ നേരത്തേ തന്നെ കൂടുതൽ ഇളവുകൾ വരുത്തിയിട്ടുള്ളതിനാൽ ഇതില്‍ മാറ്റം വന്നേക്കില്ല.

റിയൽ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കുന്നതിനായി ഭവന വായ്പകൾക്കുള്ള ആദായ നികുതി പരിധി നിലവിലെ ഒന്നരലക്ഷം രൂപയിൽ നിന്നു രണ്ടു ലക്ഷമായി ഉയർത്തിയേക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News