കേന്ദ്ര ബജറ്റ് 2022: തീരുമാനങ്ങള്‍ ഇങ്ങനെ……….

2022-23 ലെ കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ് പാര്‍ലമെന്‍റില്‍ ബജറ്റ് അവതരണം ആരംഭിച്ചത്. കൊവിഡ് പ്രതിസന്ധി നേരിടാന്‍ രാജ്യം സജ്ജമാണെന്ന് മന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും പാര്‍പ്പിടവും വെള്ളവും ഊര്‍ജവും നല്‍കാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും മന്ത്രി പാര്‍ലമെന്‍റില്‍ പറഞ്ഞു.

  •  5 നദി സംയോജന പദ്ധതിയുടെ DPR ന് അംഗീകാരം

  • കാർഷിക ഉത്പന്ന സംഭരണം 2.7 ലക്ഷം കോടി

  •  400 വന്ദേഭാരത് ട്രെയിനുകൾ

  • 100 കാർഗോ ടെർമിനൽ

  • വിദ്യാർത്ഥികൾക്കായി ONE CLASS ONE TV പദ്ധതി

  • ഡിജിറ്റൽ സർവകലാശാല

  • സ്ത്രീശാക്തീകരണം ലക്ഷ്യം

  • 2ലക്ഷം അംഗനവാടികളുടെ നവീകരണം

  • വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക പരിഗണന

  • പിന്നാക്ക ജില്ലകളിലെ ജനങ്ങൾക്ക് വേണ്ടി പ്രത്യേക പദ്ധതി

  • 18 ലക്ഷം വീടുകൾ

  • 60 ലക്ഷം തൊഴിൽ അവസരങ്ങൾ

  • ഡിജിറ്റൽ സാമ്പത്തിക വ്യവസ്ഥയ്ക്ക് പ്രാധാന്യം

  • PM ഗതിശക്തി പദ്ധതി- ലക്ഷ്യം സമഗ്ര വികസനം

  • കാര്‍ഷിക രംഗത്ത് ഡ്രോണ്‍ പദ്ധതി. കര്‍ഷകര്‍ക്കു താങ്ങുവില നല്‍കാന്‍ 2.37 ലക്ഷം കോടി രൂപ വകയിരുത്തും . ചെറുകിട ഇടത്തരം മേഖലകള്‍ക്ക് രണ്ട് ലക്ഷം കോടി

  • പുതിയ നദീസംയോജനപദ്ധതി നടപ്പാക്കും . അഞ്ച് നദികളെ സംയോജിപ്പിക്കും

  • പി എം ആവാസ് യോജനയില്‍ 80 ലക്ഷം വീടുകള്‍

  • വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന് 1500 കോടി രൂപ

  •  പി.എം.എ.വൈ പദ്ധതിക്ക് കീഴില്‍ പാര്‍പ്പിട പദ്ധതികള്‍ക്കായി 48,000 കോടി രൂപ

  • കുടിവെള്ളത്തിനായി 3.8 കോടി കുടുംബങ്ങള്‍ക്ക് 60,000 കോടി

  •   പഠനത്തിനായി പ്രാദേശിക ഭാഷകളില്‍ ടെലിവിഷന്‍ ചാനലുകള്‍ . ഡിജിറ്റല്‍ യൂണിവേഴ്സിറ്റി രൂപവത്കരിക്കും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News