തിരുവല്ലയിൽ സ്‌കൂളിനുനേരെ ആക്രമണം; പൂച്ചട്ടികൾ തകർത്തു; പ്രതി പിടിയില്‍

തിരുവല്ല നെടുമ്പ്രം പുതിയകാവ് ഗവൺമെൻറ് സ്‌കൂളിനുനേരെ ആക്രമണം നടത്തിയ പ്രതി പിടിയിലായി. നെടുമ്പ്രം തോപ്പില്‍ വീട്ടില്‍ മോന്‍സി മോഹനനെയാണ് (31) പുളിക്കീഴ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു ആക്രമണം. ഹൈസ്‌കൂള്‍ മുറ്റത്തെ ഇരുപതോളം പൂച്ചട്ടികളാണ് പ്രതി തല്ലിത്തകര്‍ത്തത്.

വഴിയോരത്ത് പാര്‍ക്ക് ചെയ്തിരുന്ന രണ്ട് കാറുകളുടെ ചില്ലുകളും ഇയാള്‍ അടിച്ചുതകര്‍ത്തിരുന്നു. പൊടിയായി ജംഗ്ഷനിലുള്ള കച്ചവടസ്ഥാപനത്തിനു നേരെ ശനിയാഴ്ച രാത്രി ആക്രമണം നടന്നിരുന്നു. ഇവിടെനിന്ന് ലഭിച്ച സിസി ടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ ലഹരിക്ക് അടിമയാണെന്ന് സംശയിക്കുന്നതായും പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here