നെയ്യാറ്റിൻകരയിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

നെയ്യാറ്റിൻകര വ്ലാങ്ങാമുറിയിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ. അനിൽകുമാർ, സിന്ധു ദമ്പതികളുടെ മകൻ ഗോകുൽ കൃഷ്ണ (14) നെയാണ് വീടിനുള്ളിലെ ജനൽ കമ്പിയിൽ തൂങ്ങി മരണപ്പെട്ട നിലയിൽ കാണപ്പെട്ടത്.

സഹോദരങ്ങൾ തമ്മിൽ വഴക്കിട്ട ശേഷം ആത്മഹത്യ ചെയ്തതെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.

മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ. സംഭവത്തില്‍ നെയ്യാറ്റിൻകര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News