അണ്ടർ – 19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് നാളെ സെമി പോരാട്ടം

അണ്ടർ – 19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് നാളെ സെമി പോരാട്ടം. നാളെ വൈകിട്ട് 6:30 ന് ആൻറിഗ്വയിലെ കൂളിഡ്ജ് ഗ്രൌണ്ടിൽ നടക്കുന്ന മത്സരത്തിൽ ശക്തരായ ഓസ്ട്രേലിയയാണ് എതിരാളി.

ആവേശപ്പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബംഗ്ലാദേശിനെ 5 വിക്കറ്റിന് തോൽപിച്ചാണ് ഇന്ത്യൻ കൌമാരപ്പട സെമിയിലെത്തിയത്. ഓപ്പണർ അങ്ക്രിഷ് രഘുവംശി, ഷെയ്ഖ് റഷീദ്, നായകൻ യഷ് ധുൽ , രാജ് ബാവ എന്നിവർ ബാറ്റിംഗിൽ പോരാട്ടം നയിക്കുമ്പോൾ ബൌളിംഗിൽ രവികുമാർ , വിക്കി ഓസ്വാൾ, കൗശൽ താംബെ എന്നിവർ മികച്ച ഫോമിലാണ്.

കൂളിഡ്ജിലെ പിച്ച് ബൗളർമാരെ കയ്യയച്ച് സഹായിക്കുന്നതിനാൽ ബാറ്റിംഗ് അത്ര എളുപ്പമാകില്ല. ശക്തരായ ഓസ്ട്രേലിയയാണ് എതിരാളികൾ എന്നതിനാൽ തന്നെ കരുതലോടെയാണ് ഇന്ത്യയുടെ കൌമാരപ്പട . അതേസമയം 119 റൺസിന് പാകിസ്താനെ തകർത്താണ് കൂപ്പർ കൊനോളി ക്യാപ്ടനായ ഓസ്ട്രേലിയൻ കൌമാരപ്പടയുടെ സെമി പ്രവേശം.

ഓപ്പണർമാരായ കെല്ലാവേയും വില്ലിയും സമ്മാനിക്കുന്ന വെടിക്കെട്ട് തുടക്കം മികച്ച സ്കോറിലെത്തിക്കാൻ കോറി മില്ലറും നായകൻ കൊനോളിയും ഉൾപ്പെടെയുള്ള ബാറ്റർമാർക്ക്  സാധിച്ചാൽ ഓസ്ട്രേലിയക്ക് ഇന്ത്യയെ സമ്മർദത്തിലാക്കാൻ സാധിക്കും.

ടോം വിറ്റ്നി , ജാക്ക് സിൻഫീൽഡ് , വില്യം സാൽസ്മാൻ എന്നിവരുടെ ഉശിരൻ ബൗളിംഗ് ഓസീസ് കൌമാരപ്പടയ്ക്ക് കരുത്തേകും. ഫൈനൽ ലക്ഷ്യം വച്ച് ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും കൌമാരപ്പട നേർക്ക് നേർ വരുന്ന സൂപ്പർ സെമി ഫൈനൽ കൂളിഡ്ജ് ക്രിക്കറ്റ് ഗ്രൌണ്ടിനെ ചൂട് പിടിപ്പിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News