വാവ സുരേഷിന്റെ ആരോഗ്യനില പ്രതീക്ഷ നൽകുന്നു; കൈകാലുകൾ അനക്കി തുടങ്ങി; മന്ത്രി വി എൻ വാസവൻ

വാവ സുരേഷിന്റെ ആരോഗ്യനില പ്രതീക്ഷ നൽകുന്നതായി മന്ത്രി വിഎൻ വാസവൻ. വിളിക്കുബോൾ പ്രതികരിക്കുന്നുണ്ടെന്നും കൈകാലുകൾ അനക്കി തുടങ്ങിയതായും മന്ത്രി വ്യക്തമാക്കി.

മുൻപ് ചികിത്സിച്ച ഡോക്ടർമാരുമായി ചർച്ച നടത്തിയാണ് ചികിത്സ നല്കുന്നത്. ജീവൻ രക്ഷിക്കാൻ എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട്. അപകട നില തരണം ചെയ്യുമെന്ന് പ്രതീക്ഷയുണ്ടെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം കോട്ടയം കുറിച്ചിയിൽവച്ചാണ് അപകടം നടന്നത്. വലതുകാലിനാണ് കടിയേറ്റത്. വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. മൂന്നുദിവസമായി പ്രദേശത്ത് കണ്ടുവന്ന പാമ്പിനെ പിടിക്കാൻ എത്തിയതായിരുന്നു വാവ സുരേഷ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like