നടിയെ ആക്രമിച്ച കേസ്; അന്തിമ റിപ്പോർട്ട് ഒരുമാസത്തിനകം സമർപ്പിക്കണമെന്ന് വിചാരണ കോടതി

നടിയ ആക്രമിച്ച കേസിൽ തുടരന്വേഷണവുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് ഒരുമാസത്തിനകം സമർപ്പിക്കണമെന്ന് വിചാരണ കോടതി നിർദ്ദേശം. അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ 6 മാസം സമയം നൽകണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി നിരസിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ്റെ കൈവശമുള്ള ദൃശ്യങ്ങൾ കോടതിക്ക് കൈമാറാൻ ആവശ്യപ്പെട്ടുള്ള ദിലീപിൻ്റെ ഹർജി ഈ മാസം 5 ന് പരിഗണിക്കാൻ മാറ്റി.

അതേസമയം,ദിലീപിന്‍റെ മൊബൈല്‍ ഫോണുകൾ സർവ്വീസ് ചെയ്തിരുന്ന എറണാകുളം പെന്‍റാമേനകയിലെ ഷോപ്പുടമയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. വാഹനാപകടത്തിലാണ് സലീഷ് മരിച്ചത്. സ്വാഭാവിക അപകട മരണമാണെന്ന നിഗമനത്തില്‍ സെപ്റ്റംബര്‍ 24 ന് കേസ് അവസാനിപ്പിച്ചിരുന്നെങ്കിലും അങ്കമാലി പൊലീസില്‍ സലീഷിന്റെ ബന്ധുക്കള്‍ പരാതി നല്‍കിയതിനുപിന്നാലെയാണ് കേസില്‍ അന്വേഷണം പുനരാരംഭിക്കാനുള്ള തീരുമാനമുണ്ടായത്.

കേസില്‍ ലോക്കല്‍ പൊലീസും അന്വേഷണം നടത്തും. സലീഷ് സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമിന്റെ അണിയറ പ്രവര്‍ത്തകരെയും സംഭവത്തില്‍ ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സലീഷിന്റെ ബന്ധുക്കളുടെ മൊഴിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here