കര്‍ണാടകയില്‍ സര്‍ക്കാര്‍ ജോലി, പോസ്റ്റുമാനായി ജോലികിട്ടി; രസകരമായ കുറിപ്പുമായി കുഞ്ചാക്കോ ബോബന്‍

മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ച ഒരു പോസ്റ്റും അതിനുതാഴെ എഴുതിയ കുറിപ്പുമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. കര്‍ണാടകയില്‍ നിന്നുള്ള ഒരു ചാര്‍ട്ടിലെ ചിത്രമാണ് നടന്‍ ഷെയര്‍ ചെയ്തത്.

ജനങ്ങളെ സഹായിക്കുന്ന ആളുകളുടെ ചിത്രത്തിനൊപ്പം നടന്റെ ഫോട്ടോയും വന്നിരിക്കുന്നു. നഴ്സ്, പൊലീസ്, ഡോക്ടര്‍ തുടങ്ങിയവരുടെ കൂട്ടത്തില്‍ പോസ്റ്റ്മാന്റെ പേരിനൊപ്പം കുഞ്ചാക്കോ ബോബനെയാണ് കാണാനായത്.
‘അങ്ങനെ കര്‍ണാടകയില്‍ സര്‍ക്കാര്‍ ജോലിയും സെറ്റായി.. പണ്ട് കത്തുകള്‍ കൊണ്ടുതന്നിരുന്ന പോസ്റ്റുമാന്റെ പ്രാര്‍ത്ഥന’- കുഞ്ചാക്കോ ബോബന്‍ കുറിച്ചു.

2010ല്‍ ഷാജി അസീസ് സംവിധാനം ചെയ്ത ‘ഒരിടത്തൊരു പോസ്റ്റ്മാന്‍’ എന്ന സിനിമയിലേതാണ് ഫോട്ടോ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News