ഇന്ത്യ നേരിടുന്ന അടിസ്ഥാന പ്രശ്ങ്ങളെ പറ്റി ബജറ്റില്‍ പരാമര്‍ശം ഇല്ല: ബിനോയ് വിശ്വം എം പി

ഇന്ത്യ നേരിടുന്ന അടിസ്ഥാന പ്രശ്ങ്ങളെ പറ്റി ബജറ്റില്‍ പരാമര്‍ശം ഇല്ലെന്ന് ബിനോയ് വിശ്വം എം പി. ആത്മ നിര്‍ഭര്‍ ഭാരതിന്റെ താക്കോല്‍ കോര്‍പറേറ്റുകള്‍ക്ക് നല്‍കുകയാണ് കേന്ദ്രം. വിദ്യാഭ്യാസ രംഗം ഡിജിറ്റലൈസഷന് ഊന്നല്‍ നല്‍കുമ്പോള്‍ ഡിജിറ്റല്‍ ഡിവൈഡ് വര്‍ധിക്കുകയാണ്.  പ്രധാന്‍ ഗതി ശക്തി ആയോഗ് എന്ന പേരില്‍ ഉള്ള പദ്ധതി വന്‍കിടക്കാര്‍ക്ക് വേണ്ടി ഉള്ളതാണെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.

അതേസമയം ആർക്ക് വേണ്ടിയുള്ള ബജറ്റാണിത്? രാജ്യത്തെ 10 ശതമാനം അതിസമ്പന്നർ 75 ശതമാനം സമ്പത്തും കയ്യടക്കി വച്ചിരിക്കുകയാണ്. 60 ശതമാനം പേരുടെ കൈയ്യിലുള്ളത് 5 ശതമാനത്തിൽ താഴെയാണ്. മഹാമാരി കാലത്ത് വൻ സമ്പത്ത് ഉണ്ടാകുന്നില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ എല്‍ഐസിയുടെ സ്വകാര്യവത്കരണവും ഉടനുണ്ടാകുമെന്ന് 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

ഇന്ത്യന്‍ സമ്പദ് രംഗം ഈ വര്‍ഷം 9.2 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇത് മുന്‍കൂട്ടി കണ്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

 കൊവിഡ് പ്രതിസന്ധി നേരിടാന്‍ രാജ്യം സജ്ജമാണെന്ന് മന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും പാര്‍പ്പിടവും വെള്ളവും ഊര്‍ജവും നല്‍കാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും മന്ത്രി പാര്‍ലമെന്‍റില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here