നടന്‍ ദിലീപിന്‍റെ ഫ്ലാറ്റില്‍ പരിശോധന

നടന്‍ ദിലീപ് പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട് കൊച്ചി എംജി റോഡിലെ മേത്തര്‍ അപ്പാര്‍ട്‌മെന്റിലെ ദിലീപിന്റെ ഫ്ലാറ്റില്‍ പരിശോധന. കോടതി അനുമതിയോടെയാണ് പരിശോധന.

ദിലീപ് അടക്കമുള്ള പ്രതികള്‍ ഈ ഫ്‌ളാറ്റില്‍ വെച്ച് ഗൂഢാലോചന നടത്തിയെന്ന മൊഴിയെ തുടര്‍ന്നാണ് പരിശോധന. ഇവിടെ വെച്ചാണ് ഗൂഢാലോചന നടത്തിയതെന്ന് കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചിരുന്നു.

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുകയാണ്. ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിനുളള വിലക്ക് നീക്കണമെന്ന് പ്രോസിക്യൂഷന്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ദിലീപ് ഫോണുകള്‍ സംസ്ഥാനത്തിന് പുറത്തേക്ക് കടത്തിയത് അന്വേഷണം അട്ടിമറിക്കാനാണെന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News