സൗദിയിൽ കൊവിഡ് കേസുകൾ വീണ്ടും ഉയർന്നു; 4,211 പേർക്ക് രോഗം

സൗദി അറേബ്യയിൽ കൊവിഡ് കേസുകൾ വീണ്ടും കൂടി. 4,211 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചതായി കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിലെ രോഗികളിൽ 5,162 പേർ സുഖം പ്രാപിച്ചു. ചികിത്സയിലുള്ളവരിൽ നാലുപേർ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,87,264 ഉം രോഗമുക്തരുടെ എണ്ണം 6,40,353 ഉം ആയി. ആകെ മരണസംഖ്യ 8,940 ആയി. ആകെ 37,971 കൊവിഡ് ബാധിതരാണ് രാജ്യത്താകെ ചികിത്സയിലുള്ളത്. ഇതിൽ 967 പേരാണ് ഗുരുതരനിലയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 93.17 ശതമാനവും മരണനിരക്ക് 1.30 ശതമാനവുമായി. 24 മണിക്കൂറിനിടെ 145,645 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി. പുതുതായി റിയാദ് 1,507, ജിദ്ദ 295, ദമ്മാം 224, ഹുഫൂഫ് 180, മക്ക 137, അബഹ 118, മദീന 93 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 5,67,07,289 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 2,55,17,272 ആദ്യ ഡോസും 2,36,56,978 രണ്ടാം ഡോസും 75,33,039 ബൂസ്റ്റർ ഡോസുമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News