എന്തോ… എങ്ങനെ??? ഈ അടിയന്തിരാവസ്ഥ എന്നൊക്കെ പറഞ്ഞാല്‍ എന്താ നേതാവേ? മാസ്സ് ഡയലോഗില്‍ അടിതെറ്റി ടി സിദ്ദിഖ്; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

നിലയില്ലാ കയത്തിലാണ് നില്‍ക്കുന്നതെന്ന് പൂര്‍ണ്ണ ബോധ്യമുണ്ടങ്കിലും നിവര്‍ന്ന് നിന്ന് നിലപാട് പറയാറുണ്ട്…. ആരാണെന്നല്ലേ… ഇപ്പൊ പറയാം… ആള് വേറെ ആരുമല്ല, നമ്മുടെ ടി സിദ്ദിഖ് എംഎല്‍എ. ആണ് കക്ഷി. കഴിഞ്ഞ ദിവസം മീഡിയ വണ്‍ ചാനലിന്റെ സംപ്രേക്ഷണം കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം വീണ്ടും തടഞ്ഞിരുന്നു.

ഈ അവസരത്തിലാണ് ടി സിദ്ദിഖ് മീഡിയവണിനെ പിന്തുണച്ച് ഒരു കിടിലന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്. മീഡിയ വണ്‍ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ നടപടിക്കെതിരെയായിരുന്നു സിദ്ദിഖ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ പറഞ്ഞ കൂട്ടത്തില്‍ ചിലയിടങ്ങളില്‍ അക്ഷരങ്ങള്‍ മാറിപ്പോയി… പറഞ്ഞ കാര്യങ്ങള്‍ റബ്ബര്‍ പോലെ തിരിച്ചടിച്ചു. എങ്ങനെയാണെന്നല്ലേ… ദാ നോക്ക്….

രാജ്യത്ത് അടിയന്തിരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം.. കേന്ദ്രം ഭരിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടം മീഡിയവണ്‍ ചാനലിന്റെ സംപ്രേഷണം യാതൊരു കാരണവും ബോധിപ്പിക്കാതെ തടഞ്ഞിരിക്കുന്നു. പ്രതികരിക്കുകയും പ്രതിഷേധിക്കുയും ചെയ്യേണ്ട സാഹചര്യത്തില്‍ മാറി നില്‍ക്കാന്‍ കഴിയില്ല. പ്രതികരിക്കുക… പ്രതിഷേധിക്കുക…

ഇവിടിപ്പോ എവിടെയാണ് പ്രശ്‌നമെന്ന് ചിലപ്പോള്‍ ഒറ്റ നോട്ടത്തില്‍ മനസിലാകണമെന്നില്ല. എന്നാല്‍ ഒന്നൂടെ ആ പോസ്റ്റ് വായിച്ചുനോക്കുമ്പോള്‍ സിദ്ദിഖിന് പറ്റിയ അബദ്ധം മനസിലാവുക. രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസ് തന്നെയായിരുന്നു എന്ന കാര്യം ഒരു നിമിഷത്തില്‍ സിദ്ദിഖ് എപ്പഴോ മറന്നുപോയി.

എത്ര വലിയ കോണ്ഗ്രസ് നേതാവാണെങ്കിലും വല്ലപ്പോഴും വായില്‍ നിന്ന് സത്യം വീണു പോകും. രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത് തന്റെ പാര്‍ട്ടിയുടെ ബ്രാക്കറ്റില്‍ കാണുന്ന ഐ അഥവാ ഇന്ദിരാ എന്ന ഇന്ദിരാ ഗാന്ധി ഇലക്ഷനില്‍ തിരിമറി കാണിച്ചതിന് തെരഞ്ഞെടുപ്പ് റിസള്‍ട്ട് കോടതി അസാധുവാക്കിയപ്പോള്‍ ഭരണം സംരക്ഷിക്കാന്‍ ഇന്ദിരയും മൂത്ത മകനും കൂടെ രാജ്യത്തെ ഫാസിസത്തിന് സമാനമായ അവസ്ഥയിലേക്ക് തള്ളി വിട്ട് പൗര സ്വതന്ത്രങ്ങള്‍ റദ്ദാക്കി പ്രതിപക്ഷത്തെയാകെ ജയിലില്‍ തള്ളി ലക്ഷക്കണക്കാന ജനങ്ങളെ നിര്‍ബന്ധിത വന്ധ്യംകരണം നടത്തി,മാധ്യമങ്ങളെ കൂച്ചു വിലങ്ങിട്ട്, പോലീസ് രാജ് നടപ്പിലാക്കി,മുതലാളിമാരെ തീറ്റി പോറ്റി കൊലയും കൊള്ളയും നടത്തിയ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണെന്ന് ടി. സിദ്ധിഖ് എം.എല്‍.എ എന്ന് ശ്രീകാന്ത് പി കെ പറഞ്ഞിരുന്നു.

നിരവധി കമന്റുകളും ട്രോളുകളുമാണ് സിദ്ദിഖ് എം എല്‍ എയുടെ പോസ്റ്റിന് താഴെ വരുന്നത്.

എന്തോ… എങ്ങനെ??? ഈ അടിയന്തിരാവസ്ഥ എന്നൊക്കെ പറഞ്ഞാല്‍ എന്താ നേതാവേ? ഈ കമ്മികളുടെ പരിപാടി വലതുമായിരിക്കും അല്ലേ??? ഇങ്ങനെയും കമന്റുകളുണ്ട്.

അടിപൊളി…. അടിയന്തരാവസ്ഥ അപ്പൊ തെറ്റായിരുന്നു അല്ലേ.. അതിരിക്കട്ടെ…. ആ അടിയന്തരാവസ്ഥ ആരായിരുന്നു നടപ്പിലാക്കിയത്? കോൺഗ്രസ്സ് അല്ലായിരുന്നോ?

പോൺഗ്രസ്സ് കൊണ്ട് വന്ന അടിയന്തരാവസ്ഥ ഇപ്പേഴാണ് അത് എങ്ങനെയായിരുന്നുവെന്ന് തലക്ക് വെളിവുള്ളവർക്ക് മനസ്സിലാക്കുവാൻ ഇ പോസ്റ്റ് ഉപകരപ്പെട്ടു

അടിയന്തര അവസ്ഥയുടെ അത്രയും എത്തിയില്ല എന്നാണ് എന്റെ അഭിപ്രായം. അന്നത്തെ ഇന്ദിര ഗാന്ധിയുടെ പേക്കൂത്തുകൾ ആവർത്തിക്കാനുള്ള യാത്രയിൽ ആണ് സംഘികൾ

അപ്പൊ അടിയന്തിരാവസ്ഥക്കാലത്ത് ഇങ്ങനെ ഒക്കെ ആണെന്ന് ഇക്ക സമ്മതിച്ചു. ബൈ ദി ബൈ ആര് ഭരിക്കുമ്പോഴാണ് അടിയന്തരാവസ്ഥ കൊണ്ട് വന്നത് ?

സ്വന്തം കസേര പോവും എനറിഞ്ഞപ്പോ ഒരു ആവശ്യവും ഇല്ലാതെ അടിയന്തരവസ്ഥ പ്രഖ്യാപിച്ചു നാട്ടുകാരെ ഉപദ്രവിച്ച ഒരുത്തി ഉണ്ടായിരുന്നല്ലോ.. എന്തുവാ മക്കളെ അവരുടെ പേര്??

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News