സഹകരണ സംഘങ്ങളിലെ തെരഞ്ഞെടുപ്പ് നീട്ടി

സംസ്ഥാനത്ത് ഏപ്രില്‍ 30 ന് ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്ന സഹകരണ സംഘങ്ങളുടെ തെരഞ്ഞെടുപ്പ് മൂന്ന് മാസത്തേയ്ക്ക് നീട്ടി. തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ ആരംഭിച്ച സംഘങ്ങളുടെയും മേയ് ഒന്നിന് പുതിയ ഭരണസമിതി ചുമതല ഏറ്റെടുക്കേണ്ട സഹകരണ സംഘങ്ങളിലെയും തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടാണ് ഉത്തരവിറങ്ങിയത്.

സംസ്ഥാനത്ത് കൊവിഡ് മഹാമാരിയുടെ മൂന്നാം തരംഗം തുടരുകയും ഇനിയുള്ള സാഹചര്യം ഗുരുതരമാകാനുള്ള സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പുകള്‍ നീട്ടിവച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ 98 ദിവസങ്ങള്‍ക്ക് ശേഷം മാത്രമെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിക്കുകയുള്ളൂ. ജനുവരി 23 മുതല്‍ ഏപ്രില്‍ 30വരെ നടക്കേണ്ട തിരഞ്ഞെടുപ്പുകളാണ് നീട്ടി വച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News