” സാനിറ്റൈസർ ബോട്ടിലിനും രക്ഷയില്ല ” ! അതും അടിച്ചു മാറ്റും അതിവിദഗ്ധമായി

സാനിറ്റൈസർ ബോട്ടിലിനും രക്ഷയില്ല. കൊല്ലത്ത് ഇനി അതും അടിച്ചു മാറ്റും. അതും അതിവിദഗ്ധമായി.

കൊല്ലം ബിഷപ്പ് ജെറോം നഗറിലാണ് സംഭവം. ബാങ്ക് അവധി ദിവസം പട്ടാപ്പകൽ എസ്‌ ബി ഐ ബിഷപ്പ് ജെറോം നഗർ ബ്രാഞ്ചിലെ എ ടി എം കൗണ്ടറിന് മുന്നിൽ ഉള്ള സാനിറ്റൈസർ ബോട്ടിലാണ് തന്ത്രപരമായി ഒരു മാന്യൻ അടിച്ചു മാറ്റിയത്.

നട്ടുച്ചയ്ക്ക് ബാങ്ക് പരിസരത്തു നടന്ന ഈ സംഭവം ഗൗരവ സ്വഭാവമുള്ളത് ആണെന്നും സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്ന ആവശ്യവും ഇതേ തുടർന്ന് ഉയർന്നു വന്നിട്ടുണ്ട്.

സംസ്ഥാനത്തു നിരവധി സ്ഥലങ്ങളിൽ നേരത്തെ എ ടി എം കവർച്ച ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം സാഹചര്യത്തിൽ ബാങ്കുകൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളുടെ സുരക്ഷയും കൂടുതൽ വർദ്ധിപ്പിക്കേണ്ടതുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here