രാജ്യത്ത് ഇ- പാസ്പോര്‍ട്ട് സംവിധാനം ഉടന്‍ അവതരിപ്പിക്കും; നിര്‍മലാ സീതാരാമന്‍

രാജ്യത്ത് ഇ- പാസ്പോര്‍ട്ട് സംവിധാനം ഉടന്‍ അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. 2022-23 സാമ്പത്തികവര്‍ഷം ഇ പാസ്പോര്‍ട്ട് സംവിധാനം പൗരന്മാര്‍ക്ക് ലഭ്യമാക്കും. ചിപ്പുകള്‍ പിടിപ്പിച്ചതും പുത്തന്‍ സാങ്കേതികവിദ്യകള്‍ സംയോജിപ്പിച്ചതും ആയിരിക്കും ഇ-പാസ്പോര്‍ട്ട് സംവിധാനം.

കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ അടങ്ങിയതായരിക്കും ഇ-പാസ്പോര്‍ട്ട്. റേഡിയോ ഫ്രീക്വന്‍സി തിരിച്ചറിയല്‍ സംവിധാനവും ബയോമെട്രിക് സംവിധാനവും സംയോജിപ്പിച്ചായിരിക്കും ഇത്. പാസ്പോര്‍ട്ടിന്റെ പുറംചട്ടയില്‍ ഇലക്ടോണിക് ചിപ്പും സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളും ചേര്‍ക്കും.

ആഗോളതലത്തില്‍ ഇമിഗ്രേഷന്‍ പോസ്റ്റുകളില്‍ കൂടുതല്‍ സുഗമമായ നടപടിക്രമങ്ങളിലൂടെ കടന്നുപോകാനും ബയോമെട്രിക് സംവിധാനം കൂട്ടിച്ചേര്‍ക്കുന്നതിനാല്‍ കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താനും ഇ പാസ്‌പോര്‍ട്ട് കൊണ്ട് കഴിയുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.

5 ജി സ്പെക്ട്രം ലേലം ഈ വര്‍ഷം തന്നെ നടത്തുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു. 2022-23 സാമ്പത്തിക വര്‍ഷം തന്നെ 5 ജി സേവനങ്ങള്‍ രാജ്യത്ത് ലഭ്യമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News