സാധാരണക്കാരെ തഴഞ്ഞ ബജറ്റ് ; പി ആർ കൃഷ്ണൻ

സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുരിത പൂർണമാക്കുന്ന ബജറ്റാണ് പ്രധാനമന്ത്രി കൈയ്യടിച്ച്  പാസ്സാക്കിയതെന്ന് മഹാരാഷ്ട്രയിലെ മുതിർന്ന ട്രേഡ് യൂണിയൻ നേതാവ് പി ആർ കൃഷ്ണൻ.  മഹാമാരി മൂലം  ജോലിയും വരുമാനവും ഇല്ലാതായവർക്ക് ആശ്വാസം പകരുന്ന ഒരു നിർദ്ദേശവും  കണ്ടില്ലെന്നും അതേ സമയം  കോർപ്പറേറ്റുകൾക്കും വൻ കിട നിക്ഷേപകർക്കും സൗജന്യങ്ങൾ വാരിക്കോരി കൊടുക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും പി ആർ ചൂണ്ടിക്കാട്ടി.

കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് രാജ്യത്തേക്ക് മടങ്ങി വരേണ്ടി വന്ന പ്രവാസികളെ സഹായിക്കാൻ ഒരു നിർദ്ദേശവും ഈ ബജറ്റിലില്ല. ഇത് പോലെ മഹാമാരി മൂലം ജോലിയും വരുമാനവും ഇല്ലാതായവർക്ക് ആശ്വാസം പകരുന്ന നിർദ്ദേശങ്ങളും ബജറ്റിൽ ഉണ്ടായില്ലെന്ന് മഹാരാഷ്ട്രയിലെ മുതിർന്ന ട്രേഡ് യൂണിയൻ നേതാവ് പി ആർ കൃഷ്ണൻ കുറ്റപ്പെടുത്തി.

മഹാരാഷ്ട്ര പോലുള്ള സംസ്ഥാനത്ത് ലക്ഷക്കണക്കിനാളുകളാണ് മഹാമാരി മൂലം തൊഴിൽ രഹിതരായിരിക്കുന്നത്.രാജ്യത്തെ 86 ശതമാനം കർഷകരും കടക്കെണിയിലാണ്. അവരുടെ കടം എഴുതി തള്ളണമെന്ന ദീർഘ കാല ആവശ്യം പോലും ഈ ബജറ്റിൽ പരിഗണിച്ചില്ല. അത് പോലെ നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് തടയുന്ന നിർദ്ദേശങ്ങളും ബജറ്റിൽ കണ്ടില്ലെന്ന് പി ആർ പരാതിപ്പെട്ടു.

അതേസമയം കോർപ്പറേറ്റുകൾക്കും വൻ കിട നിക്ഷേപകർക്കും സൗജന്യങ്ങൾ വാരിക്കോരി കൊടുക്കുകയാണ് ചെയ്തിരിക്കുന്നത്.

മൊത്തത്തിൽ സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുരിത പൂർണമാക്കുന്നതാണ് ധനമന്ത്രിയുടെ ഈ ബജറ്റെന്നും അതിനെയാണ് പ്രധാനമന്ത്രി വലതു കൈയും ഇടതു കൈയ്യും അടിച്ചു പാസ്സാക്കിയതെന്നും പി ആർ ചൂണ്ടിക്കാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News