വായില്‍ കൊതിയൂറും ഈസി ബ്രെഡ് ഡെസ്സേര്‍ട്ട് ഉണ്ടാക്കി നോക്കാം

വിവിധതരം ഡെസേര്‍ട്ടുകള്‍ നമ്മള്‍ ക‍ഴിച്ചിട്ടുണ്ടാകും. വളരെ ഈസിയായും അതുപോലെ ടേസ്റ്റിയായിട്ടും ഉണ്ടാക്കാന്‍ ക‍ഴിയുന്ന ബ്രെഡ് ഡെസേര്‍ട്ട് എങ്ങിനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.

ചേരുവകള്‍ റാബ്രിക്കായി:
4 കപ്പ് പാല്‍,FULL FAT MILK
3/4 കപ്പ് condensed milk
3Tbsp പാല്‍പ്പൊടി
½Tsp ഏലയ്ക്ക പൊടി

സുഗര്‍ സിറപ്പ്:
1/2 കപ്പ് പഞ്ചസാര
1 കപ്പ് വെള്ളം
3ഏലയ്ക്ക
1tsp ghee

ബ്രെഡ് തയ്യാറാക്കാനുള്ള ചേരുവകള്‍
5 bread slice
3Tsp നെയ്യ്
കുറച്ച് ബദാം, പിസ്ത

പാചകരീതി

* റാബ്രി തയ്യാറാക്കല്‍
ഒരു വലിയ നോണ്‍സ്റ്റിക്ക് പാനില്‍ പാല്‍ ചൂടാക്കുക.
നന്നായി തിളപ്പിക്കുക. പാല്‍ പാത്രത്തിന്റെ അടിയില്‍ പറ്റിനില്‍ക്കില്ലെന്ന് ഉറപ്പുവരുത്തുക, 3/4 കപ്പ്‌രondensed milk ചേര്‍ക്കുക.

നന്നായി ഇളക്കുക. 1/2 tsp ഏലയ്ക്കാപ്പൊടി ചേര്‍ക്കുക
വീണ്ടും തിളപ്പിക്കുക.

Flame ഇടത്തരം ആയി കുറയ്ക്കുക. പാലിനു മുകളില്‍ പാല്‍പ്പാട വരാന്‍ തുടങും അത് പാലില്‍ക്ക് വീണ്ടും mix ചെയ്യുക.3 tbsp പാല്‍പ്പൊടി ചേര്‍ക്കുക.

പാല്‍ കരിയാതിരിക്കാന്‍ പാത്രത്തിന്റെ അടിയില്‍ നിന്ന് ഇളക്കുന്നത് ഉറപ്പാക്കുക.

പാല്‍ വീണ്ടും തിളപ്പിക്കുക.കുറഞ്ഞത് 4 -5 തവണ പാല്‍പ്പാട വരണം, പാല്‍ മൂന്നിലൊന്നായി കുറയുന്നതുവരെ ആവര്‍ത്തിക്കുക. എനിക്ക് 25- 30 മിനിറ്റ് എടുത്തു.വശങ്ങളില്‍ പറ്റിപിടിച്ചിരിക്കുന്ന പാല്‍ നന്നായി ഇളക്കി പാലിലേയ്ക്ക് യോജിപ്പിക്കുക.
2 മിനിറ്റ് കൂടെതിളപ്പിക്കുക, റബ്ഡി / റാബ്രി തയ്യാറാണ്.

* സുഗര്‍ സിറപ്പ് തയ്യാറാക്കല്‍:

ആദ്യം, ഒരു കടായിയില്‍ ½ കപ്പ് പഞ്ചസാരയും 1 കപ്പ് വെള്ളവും ചേര്‍ക്കുക. ഇളക്കി പഞ്ചസാര പൂര്‍ണ്ണമായും അലിയിക്കുക.3 ഏലയ്ക്ക ചേര്‍ക്കുക 3 മിനിറ്റ് അല്ലെങ്കില്‍ പഞ്ചസാര സിറപ്പ് കട്ടിയാകുന്നതുവരെ തിളപ്പിക്കുക.1 tsp നെയ്യ് കൂടെ ചേര്‍ക്കുക.

ബ്രെഡ് തയ്യാറാക്കുന്ന വിധം

ഇനി,bread വശങ്ങള്‍ മുറിച്ച് ത്രികോണമായി മുറിക്കുക.
ബ്രെഡ് സ്വര്‍ണ്ണ തവിട്ട് നിറമാകുന്നതുവരെ ബ്രെഡ് കഷ്ണങ്ങള്‍ ചൂടുള്ള നെയ്യ്യില്‍ വറുത്തെടുക്കുക.

Bread സ്വര്‍ണ്ണനിറമാകുന്നതുവരെ ഇരുവശത്തും വറുത്തെടുക്കുക. കലോറി കുറയ്ക്കുന്നതിന്,deep fryനുപകരം അല്പം നെയ്യ് ഉപയോഗിച്ച് ബ്രെഡ് ടോസ്റ്റ് ചെയ്യുക.

തയ്യാറാക്കിയ പഞ്ചസാര സിറപ്പില്‍ ബ്രെഡിന്റെ ഇരുവശവും മുക്കുക.

ഇനി, ഒരുപാത്രത്തില്‍, തയ്യാറാക്കിയ റാബ്രി ഒഴിക്കുക.
വറുത്ത bread കഷ്ണങ്ങളില്‍ വയ്ക്കുക.മുകളില്‍ തയ്യാറാക്കിയ റാബ്രി ഒഴിക്കുക.

അവസാനമായി, അരിഞ്ഞ കുറച്ച് pista, almonds കൊണ്ട് അലങ്കരിക്കുക. കൊതിയൂറും ഡെസേര്‍ട്ട് തയ്യാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News