റാമും നിവിനും ഒന്നിക്കുന്ന ചിത്രം, ഫൈനല്‍ ഷെഡ്യൂളിന് തുടക്കം; ചിത്രങ്ങള്‍ പങ്കുവച്ച് നിവിന്‍ പോളി

പേരന്‍പന്‍ സംവിധായകന്‍ റാമും നിവിന്‍പോളിയും ഒന്നിക്കുന്ന തമിഴ് ചിത്രത്തിന്റെ അവസാന ഷെഡ്യൂളിന് തുടക്കമായി.നിവിന്‍ പോളിയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. സംവിധായകന്‍ റാമിനും നടന്‍ സൂര്യക്കുമൊപ്പമുളള ചിത്രവും നിവിന്‍ പങ്കുവെച്ചിട്ടുണ്ട്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ അഞ്ജലിയും സൂരിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തും. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം പകരുന്നത്.

ചിത്രം നിര്‍മിക്കുന്നത് സുരേഷ് കാമാച്ചിയുടെ വി ഫോര്‍ പ്രൊഡക്ഷന്‍സ് ആണ്. മലയാളത്തിലും തമിഴിലും ആയിട്ടായിരിക്കും ചിത്രം എത്തുക. തമിഴ്‌നാട്ടിലും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് നിവിന്‍ പോളി. അതുകൊണ്ടുതന്നെ നിവിന്‍ പോളി ചിത്രത്തിനായി എല്ലാവരും കാത്തിരിക്കുകയുമാണ്.

വൈകാരിക രംഗങ്ങളിലൂടെ കാഴ്ചക്കാരുടെ ഉള്ളുലച്ചും തിരിച്ചറിവുകള്‍ നല്‍കിയും തിയറ്ററുകളില്‍ കൈയ്യടി നേടിയ മമ്മൂട്ടി ചിത്രമാണ് പേരന്‍പ്. മുന്‍പ് പലതവണ മികച്ച അഭിനയത്തിലൂടെ ആസ്വാദകരുടെ കണ്ണു നനയിച്ച മമ്മൂട്ടി, സിനിമ പ്രേമികള്‍ക്ക് മുന്നില്‍ മറ്റൊരു അഭിനയ ചാരുതയാണ് തുറന്നുകാട്ടിയത്. 2019ലാണ് ചിത്ര പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.

2017 ല്‍ പുറത്തിറങ്ങിയ ‘റിച്ചി’യായിരുന്നു നിവിന്‍ അവസാനം അഭിനയിച്ച തമിഴ് ചിത്രം. ‘ഉളിടവാരു കണ്ടതേ’ എന്ന തെലുഗു ചിത്രത്തിന്റെ റീമേക്കായിരുന്നു ഇത്. കനകം കാമിനി കലഹം എന്ന ചിത്രമാണ് മലയാളത്തില്‍ നിവിന്റേതായി ഒടുവില്‍ ഇറങ്ങിയ ചിത്രം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News