
ലൈഫ് ഗുണഭോക്തൃ പട്ടികയിലും പട്ടികജാതി, പട്ടികവര്‍ഗ, മത്സ്യതൊഴിലാളി അഡീഷണല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുമായ ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിനായി ആരംഭിച്ച മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും തദ്ദേശ സ്ഥാപന തലങ്ങളിലും ഭൂമി കണ്ടെത്തുന്നതിനായി സമിതികള്‍ രൂപീകരിച്ചുവെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു.
മുഖ്യമന്ത്രി ചെയര്‍മാനായ സംസ്ഥാനതല സമിതിയുടെ വൈസ് ചെയര്‍മാന്‍മാര്‍ തദ്ദേശ ഭരണ മന്ത്രിയും നവകേരളം കര്‍മ്മപദ്ധതി കോ ഓര്‍ഡിനേറ്ററുമായിരിക്കും. ചീഫ് സെക്രട്ടറിയാണ് കണ്‍വീനര്‍. ജോയിന്റ് കണ്‍വീനര്‍മാര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയും ലൈഫ്മിഷന്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമാണ്.
റവന്യുവകുപ്പ് മന്ത്രി, പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി, ഫിഷറീസ് വകുപ്പ് മന്ത്രി, മേയേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റ്, ചേംബര്‍ ഓഫ് മുന്‍സിപ്പല്‍ ചെയര്‍മെന്‍ അധ്യക്ഷന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചേംബര്‍ ചെയര്‍മാന്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എന്നിവര്‍ സംസ്ഥാനതല സമിതി അംഗങ്ങളായിരിക്കും. നിയമസഭയിലെ വിവിധ കക്ഷി നേതാക്കളും സംസ്ഥാനതല സമിതിയില്‍ ഉണ്ടാവും
ജില്ലാതല സമിതിയുടെ ചെയര്‍മാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കും. ജില്ലകളിലെ എം പി മാരും എം എല്‍ എമാരും അംഗങ്ങളായുള്ള സമിതിയുടെ കണ്‍വീനര്‍ ജില്ലാ കലക്ടറായിരിക്കും. ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്ററും ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടറും ജോയിന്റ് കണ്‍വീനര്‍മാരും ആയിരിക്കും.
കോര്‍പ്പറേഷന്‍ മേയര്‍, മുനിസിപ്പാലിറ്റി ചെയര്‍മാന്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്, ഡപ്യൂട്ടി കലക്ടര്‍, നഗരകാര്യം റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍, അഡീഷണല്‍ ഡവലപ്‌മെന്റ് ഡയറക്ടര്‍, പട്ടികജാതി വികസനവകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍, ഫിഷറീസ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ ജില്ലാതല സമിതിയില്‍ അംഗങ്ങളായിരിക്കും.
തദ്ദേശ സ്ഥാപന തലത്തില്‍ നാല് വിഭാഗങ്ങളിലുള്ള സമിതികളാണ് രൂപീകരിച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് തലത്തിന്റെ ചെയര്‍മാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും വൈസ് ചെയര്‍മാന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ്. കണ്‍വീനര്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയാണ്. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍ സമിതി അംഗങ്ങളായിരിക്കും.
ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് തലത്തിലും ഈ രീതിയില്‍ സമിതികള്‍ ഉണ്ടാവും ബ്ലോക്ക് പഞ്ചായത്ത് സമിതിയില്‍ ഹൗസിംഗിന്റെ ചുമതലയുള്ള ജോയിന്റ് ബി ഡി ഒയും ഗ്രാമപഞ്ചായത്ത് സമിതിയില്‍ വി ഇ ഒമാരും അംഗങ്ങളാവും. കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി തല സമിതിയില്‍ മേയറും ചെയര്‍മാന്‍മാരും അധ്യക്ഷന്‍മാരാവും. പ്രോജക്ട് ഓഫീസര്‍ സ്ഥിരം അധ്യക്ഷന്‍മാരുടെ കൂടെ സമിതി അംഗങ്ങളായിരിക്കും.
മനസ്സോടിത്തിരി മണ്ണിന്റെ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 31 ഓടെ പൂര്‍ത്തീകരിച്ച് ഭൂമി കണ്ടെത്തുന്നതിനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here