രഞ്ജിത്ത് ശ്രീനിവാസന്‍റെ കൊലപാതകം: ഒരു എസ്‌ഡിപിഐ പ്രവര്‍ത്തകന്‍ കൂടി പിടിയില്‍

വെള്ളക്കിണറില്‍ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ ഒരു എസ്‌ഡിപിഐ പ്രവര്‍ത്തകന്‍ കൂടി പിടിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് പിടിയിലായത്.

കൃത്യത്തിൽ പങ്കാളികളായ ഒമ്പത്‌ പേർ ഇതുവരെ അറസ്റ്റിലായി. ഇനി മൂന്ന് പേർ അറസ്റ്റിലാകാൻ ഉണ്ടെന്ന് അന്വേഷണം സംഘം പറഞ്ഞു. ഗൂഢാലോചനക്കേസിൽ 14 പേരെയാണ് അറസ്റ്റ് ചെയ്തത്. കേസിൽ ഇതുവരെ 23 പേർ പിടിയിലായി.

ഡിസംബര്‍ 19 ന് ബൈക്കിലെത്തിയ 12 അംഗ സംഘമാണ് ബിജെപി നേതാവ് രഞ്ജിത്തിനെ കൊലപ്പെടുത്തിയത്.  പ്രഭാത സവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘം ബൈക്കിലെത്തി രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്.

ആലപ്പുഴ നഗര ഭാഗമായ വെള്ളകിണറിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. നേരത്തെ ഒബിസി മോര്‍ച്ച ആലപ്പുഴ ജില്ല സെക്രട്ടറിയായിരുന്നു രഞ്ജിത് ശ്രീനിവാസന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here