സില്‍വര്‍ ലൈന്‍ ; സാമൂഹികാഘാത പഠനത്തിനുള്ള വിജ്ഞാപനമായി

സിൽവർലൈൻ അർധ അതിവേഗ റെയിൽപ്പാതയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിനു മുന്നോടിയായി, പാത കടന്നു പോകുന്ന മുഴുവൻ ജില്ലകളിലും സാമൂഹികാഘാത പഠനത്തിനുള്ള വിജ്ഞാപനമായി. മലപ്പുറം ജില്ലയിലെ സാമൂഹികാഘാത പഠനത്തിനുള്ള വിജ്ഞാപനം റവന്യൂ വകുപ്പ് പുറപ്പെടുവിച്ചു.

കാസർകോട്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം. തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ നേരത്തെ വിജ്ഞാപനം വന്നിരുന്നു.

2013ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കും പുരനധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ നിയമം അനുസരിച്ചുള്ള നടപടിക്രമങ്ങൾ.1961ലെ കേരള സർവ്വേ അതിരടയാള നിയമത്തിലെ 6(1) വകുപ്പ് അനുസരിച്ച് വിജ്ഞാപനം പുറത്തിറക്കിയ ശേഷമാണ് അതിരടയാള കല്ലിടൽ ആരംഭിച്ചത്. ആ പ്രവൃത്തി പുരോഗമിച്ചു വരികയാണ്. സിൽവർ ലൈൻ കടന്നു പോകുന്ന പതിനൊന്ന് ജില്ലകളിലും ഇതു സംബന്ധിച്ച വിജ്ഞാപനം നേരത്തെ പുറപ്പെടുവിച്ചിരുന്നു.

ഈ റിപ്പോർട്ട് വിദഗ്ധ സമിതി വിലയിരുത്തിയ ശേഷം വിലയിരുത്തൽ റിപ്പോർട്ട് പ്രസിദ്ധീകരിക്കും. ഇതെല്ലാം പരിഗണിച്ച ശേഷം മാത്രമേ സർക്കാർ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കൂ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News