ഒരു പുസ്തകത്തിലും കുഞ്ചാക്കോ ബോബന്റെ ചിത്രമില്ല; വിശദീകരണവുമായി കര്‍ണാടക ടെക്സ്റ്റ് ബുക്ക് സൊസൈറ്റി

പാഠപുസ്തകത്തില്‍ പോസ്റ്റുമാനായി കുഞ്ചാക്കോ ബോബന്റെ ചിത്രം വന്ന വിഷയത്തില്‍ പ്രതിരകരണവുമായി കര്‍ണാടക ടെക്സ്റ്റ് ബുക്ക് സൊസൈറ്റി. ഒന്ന് മുതല്‍ പത്തു വരെയുള്ള ക്ലാസുകളിലേക്ക് തങ്ങള്‍ അച്ചടിച്ച ഒരു പുസ്തകത്തിലും കുഞ്ചാക്കോ ബോബന്റെയോ മറ്റ് മലയാള സിനിമാ താരങ്ങളുടെയോ ചിത്രമില്ല എന്നാണ് കെ.ടി.ബി.എസ് വ്യക്തമാക്കുന്നത്.

‘മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടിന് പിന്നാലെ എല്ലാ പുസ്തകങ്ങളും പരിശോധിച്ചു. ഒരു പുസ്തകത്തിലും മലയാളം നടന്‍ കുഞ്ചാക്കോ ബോബന്റെ ചിത്രം പ്രസിദ്ധികരിച്ചിട്ടില്ല’, കെടിബിഎസ് വ്യക്തമാക്കി.

കുഞ്ചാക്കോ ബോബനും തന്റെ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ‘അങ്ങനെ കര്‍ണാടകയില്‍ സര്‍ക്കാര്‍ ജോലിയും സെറ്റ് ആയി, പണ്ട് കത്തുകള്‍ കൊണ്ടു തന്ന പോസ്റ്റുമാന്റെ പ്രാര്‍ത്ഥന’, എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്.

2010ല്‍ പുറത്തിറങ്ങിയ ‘ഒരിടത്തൊരു പോസ്റ്റുമാന്‍’ എന്ന സിനിമയിലെ നായകനായ കുഞ്ചാക്കോ ബോബന്റെ ചിത്രമാണ് പുസ്തകത്തില്‍ ‘പോസ്റ്റുമാന്‍’ എന്ന പേരില്‍ കൊടുത്തിരിക്കുന്നത്. ഈ പോസ്റ്റിനു താഴെ ആരാധകരുടെ വക നിരവധി രസകരമായ പ്രതികരണങ്ങളും താരത്തെ തേടിയെത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News