സാധാരണക്കാരെ കളിയാക്കുന്ന ബജറ്റ് ; ഡോ.ടി.എം തോമസ് ഐസക്

കേന്ദ്ര ബജറ്റ് സാധാരണക്കാരെ കളിയാക്കുന്നതാണെന്ന് മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. ഇതുപോലെ ജനങ്ങളെ അവഗണിച്ച ബജറ്റ് ചുരുക്കമാണ്. തൊഴിലുറപ്പ് വിഹിതം വർധിപ്പിച്ചു എന്ന എന്ന വാദവും തെറ്റാണ്.

വിലക്കയറ്റം നിയന്ത്രിക്കാൻ നടപടി ഇല്ല. സ്വത്ത് എല്ലാം അതിസമ്പന്നരുടെ കയ്യിലാണ്.സാമ്പത്തിക അസമത്വത്തിന് ഈ ബജറ്റ് പരിഹാരം അല്ല.

കാർഷിക അടങ്കൽ കഴിഞ്ഞ വർഷം 5.74 ലക്ഷം കോടിയായിരുന്നു. ഈ വർഷം 4.63 കോടിയായി. വിഹിതത്തിൽ 29% കുറവ് വന്നു.ആരോഗ്യമേഖലയ്ക്ക് 86,000 കോടിയാണ് കഴിഞ്ഞ വർഷം അനുവദിച്ചത്. ഈ വർഷവും 86,000 കോടി തന്നെയാണ്.

എൽ.ഐ.സി വിൽക്കാൻ ശ്രമിച്ചാൽ കർഷക സമരത്തേക്കാൾ വലിയ സമരം ഉണ്ടാകും. ബോണസ് ഇല്ലാതാവുന്ന കാര്യം പോളിസി ഉടമകൾ അറിഞ്ഞിട്ടില്ല. അത്ര വേഗം എൽ.ഐ.സി സ്വകാര്യവൽക്കരണം നടപ്പാകാൻ പോകുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News