സമ്പന്ന വിഭാഗങ്ങളെയും കുത്തക കമ്പനികളെയും സന്തോഷിപ്പിക്കുന്ന ബഡ്ജറ്റ്

സമ്പന്ന വിഭാഗങ്ങളെയും കുത്തക കമ്പനികളെയും സന്തോഷിപ്പിക്കുന്ന ബഡ്ജറ്റ് സാധാരണ ജനങ്ങള്‍ക്ക് ഉപകാരപ്രദം ആകില്ലെന്ന പ്രതിപക്ഷ വിമര്‍ശനങ്ങള്‍ ശക്തമാകുകയാണ്.. കാര്‍ഷിക ഉപകാരണങ്ങളുടെ വില വര്‍ധിക്കുന്നതിനൊപ്പം കുട, ഇലക്ട്രോണിക് ഉപകരണങ്ങളുടെ വിലയും വര്‍ധിക്കും…ആഭരണങ്ങള്‍ക്കും, രസവസ്തുക്കള്‍ക്കും ഉള്‍പ്പടെയാണ് വില കുറയുക…

സാധാരണക്കാര്‍ക്ക് ഗുണമുണ്ടാകുന്ന ബഡ്ജറ്റ് അല്ല ഇത്തവണ നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചതെന്ന പ്രതിപക്ഷ വിമര്‍ശനം ശക്തമാകുകയാണ്..കുത്തക മുതലാളിമാരെ സന്തോഷിപ്പിക്കുന്ന ബഡ്ജറ്റ് കോവിഡ് മൂലം ദുരിതത്തില്‍ കഴിയുന്ന ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ക്ക് സുഖകരമകില്ല… അവശ്യ സാധനങ്ങളുടെ വില വിലവര്‍ധനവ് സാധാരണക്കാരുടെ ജീവിതം ദുരിതമാക്കുകയാണ്.

ബഡ്ജറ്റില്‍ സൂവഹിപ്പിക്കുന്നത് പ്രകാരം കുടകള്‍, , സോഡിയം സയനൈഡ്, ഇറക്കുമതി ചെയ്യുന്ന നിര്‍മാണ വസ്തുകള്‍, ഇറക്കുമതി ചെയ്യുന്ന ടിവി അടക്കമുള്ള ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍, കാര്‍ഷികോപകരണങ്ങള്‍, എഥനോള്‍ ചേര്‍ക്കാത്ത പെട്രോള്‍ എന്നിവയുടെ വില വര്‍ധിക്കും.കാര്‍ഷികോപകരണങ്ങളുടെ വില വര്‍ധവ് രാജ്യത്തെ കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയായി മാറും.

അതെ സമയം തുണിത്തരങ്ങള്‍, ഡയമണ്ട്, ജെം സ്റ്റോണ്‍സ്, ഇമിറ്റേഷന്‍ ആഭരണങ്ങള്‍, മൊബൈല്‍ ഫോണ്‍, മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍, അസറ്റിക് ആസിഡ്, മെഥനോള്‍ അടക്കമുള്ള രാസവസ്തുക്കള്‍ക്കാണ് വില കുറയുന്നത്. സാധാരണക്കാരുടെ ജീവിതത്തില്‍ യാതൊരു പ്രതിഫലനവും വിലകുറവ് കൊണ്ട് സംഭവിക്കില്ലെന്നതാണ് യാഥാര്‍ഥ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News