പുഴയില്‍ വീണ് കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി

ശ്രീനാരായണപുരത്ത് പുഴയില്‍ വീണ് കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി. പച്ചാപ്പിളളി സുരേഷിന്റെ മകന്‍ സുജിത്, പന വളപ്പില്‍ വേലായുധന്‍ മകന്‍ അതുല്‍ കൃഷ്ണ എന്നിവരാണ് മരിച്ചത്.

ശ്രീനാരായണപുരം പുവ്വത്തുംകടവ് പാലത്തിന് സമീപം പുഴയില്‍ ഇന്ന് വൈകീട് 5 മണിയോടെയാണ് അപകടം നടന്നത്. ഫുട്ബാള്‍ കളിക്കുന്നതിനിടയില്‍ ബോള് പുഴയില്‍ വീണത് എടുക്കാനിറങ്ങിയ കുട്ടി ഒഴുക്കില്‍പ്പെട്ടതിനെ തുടര്‍ന്ന് മറ്റൊരാള്‍ രക്ഷിക്കാനിറങ്ങുകയായിരുന്നു. തുടര്‍ന്ന് രണ്ട് പേരേയും,ഒഴുക്കില്‍ പെട്ട് കാണാതാവുകയായിരുന്നു

കളിക്കാനുണ്ടായിരുന്ന മറ്റു കുട്ടികള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസിലും, ഫയര്‍ഫോഴ്‌സിലും വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇവരെത്തി തിരച്ചില്‍ നടത്തുകയായിരുന്നു. സുജിത് മതിലകം സെന്റ് ജോസഫ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്, അതുല്‍ കൃഷ്ണ പ്ലസ്ടു കഴിഞ്ഞ് നില്‍ക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News