കണ്ണൂർ വിസി നിയമനം: ചെന്നിത്തലയ്ക്ക് തിരിച്ചടി, മന്ത്രി ആർ ബിന്ദു പദവി ദുരുപയോഗം ചെയ്‌തില്ല; നൽകിയത്‌ നിർദേശം മാത്രമെന്ന്‌ ലോകായുക്ത

കണ്ണൂർ വിസി നിയമനത്തിൽ ബിന്ദു മന്ത്രി പദവി ദുരുപയോഗം ചെയ്‌തെന്ന ആരോപണം ശരിയല്ലെന്ന്‌ ലോകായുക്ത. ആരോപണത്തിന്‌ തെളിവില്ല. വൈസ് ചാൻസലറിൽ നിന്നു മന്ത്രിക്ക് എന്തെങ്കിലും പ്രത്യുപകാരം ലഭിച്ചതായി തെളിവും സമർപ്പിച്ചിട്ടില്ല. രമേശ് ചെന്നിത്തല ലോകായുക്തയിൽ നൽകിയ ഹർജിയിൽ ഉത്തരവ് വെള്ളിയാഴ്‌ചയാണ്‌.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ‌യ്‌ക്കു മലയാളം അസോസിയേറ്റ് പ്രൊഫസറായി നിയമനം നൽകിയതിന്റെ പ്രത്യുപകാരമാണെന്ന ആരോപണം നിലനിൽക്കില്ല.

രാഷ്‌ട്രീയക്കാരന്റെ ഭാര്യയെന്നത്‌ വലിയ അപരാധമാണോ? ഒരു സ്‌ത്രീ ആരുടെയെങ്കിലും ഭാര്യയായിരിക്കും. പല അധ്യാപക തസ്‌തികകളിലേക്കും ഈ ഘട്ടത്തിൽ കണ്ണൂർ സർവകലാശാല നിയമനം നടത്തിയിട്ടുണ്ട്. ഈ നിയമനത്തിൽ മന്ത്രിയുടെ റോൾ എന്താണെന്നു ലോകായുക്ത ചോദിച്ചു.

കണ്ണൂർ വൈസ് ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സർക്കാർ ലോകായുക്തയിൽ ഹാജരാക്കി. വി സി നിയമനത്തിൽ മന്ത്രി നിർദ്ദേശം മാത്രം വയ്ക്കുകയല്ലേ ചെയ്‌തതെന്ന് ലോകായുക്ത ചോദിച്ചു. എ.ജി യുടെ ഉപദേശം അനുസരിച്ചാണ് മന്ത്രി പുനർ നിയമനം ആവശ്യപ്പെട്ടത്.

നിയമനം എന്ത് നേട്ടമാണുണ്ടാക്കിയതെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ചോദിച്ചു. മന്ത്രി എന്തു പറഞ്ഞാലും ഗവർണർ നിയമമനുസരിച്ചല്ലേ പ്രവർത്തിക്കാവൂവെന് ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് ചോദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here