അല്‍ വദൂദ്’: പ്രകീര്‍ത്തനങ്ങളുടെ സര്‍വ്വനാമം – വീഡിയോ ആല്‍ബം വൈറല്‍ ആവുന്നു.

ഏകദൈവത്തെ അഭിസംബോധന ചെയ്യുന്ന 99 പേരുകളുടെ സമാഹാരത്തെയാണ് ‘അസ്മാ ഉല്‍ ഹുസ്‌ന’ എന്ന് വിശേഷിപ്പിക്കാറുള്ളത്. ലോകത്തുള്ള എല്ലാ ദേശക്കാരും ഭാഷക്കാരും പല രീതിയില്‍ ഇത് പാരായണം ചെയ്യാറുണ്ട്. സംഗീതാത്മകമായും ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് പോലെയും മറ്റും വിവിധ രീതികളില്‍ അസ്മാ ഉല്‍ ഹുസ്‌ന നമുക്ക് കേള്‍ക്കാന്‍ സാധിക്കും. ഇപ്പോള്‍ ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തിലെ രാഗബന്ധുരമായ ‘അസ്മാ ഉല്‍ ഹുസ്‌ന’, ‘അല്‍ വദൂദ്’ എന്ന പേരില്‍ തികച്ചും വ്യത്യസ്തവും ശ്രവണ സുന്ദരവും അതിലേറെ ഭക്തി നിര്‍ഭരവുമായി പുറത്തുവന്നിരിക്കുന്നു. മലയാളത്തിന്റെ പ്രിയഗായകന്‍ അഫ്‌സലും നഫ്ല സാജിതും ചേര്‍ന്ന് ആലപിച്ച വേറിട്ട ഈ പ്രാര്‍ത്ഥന ഗാനം വലിയ പ്രേക്ഷകസ്വീകാരം നേടുകയാണ്.

‘അല്‍ വദൂദ് ‘ ആല്‍ബം കേട്ട് ഗായകന്‍ അഫ്‌സലിനെയും അണിയറ പ്രവര്‍ത്തകരെയും അഭിനന്ദനങള്‍ അറിയിച്ചവര്‍ ഏറെയാണ്. ലോകപ്രശസ്തനായ സിംബാവെ ഗ്രാന്‍ഡ് മുഫ്തി മെങ്ക് തുടങ്ങി, വ്യത്യസ്ത മേഖലകളിലെ പ്രമുഖര്‍ക്കൊപ്പം പ്രശസ്ത സിനിമാതാരങ്ങളായ മമ്മുട്ടി, റഹ്മാന്‍, മനോജ് കെ ജയന്‍ തുടങ്ങി നിരവധിപേരാണ് ഈ ആല്‍ബത്തിന് അഭിന്ദനങ്ങള്‍ അറിയിച്ചത്.

സോഫിക്‌സ് മീഡിയയിലൂടെ ഈ സംഗീത ശില്പം റിലീസ് ചെയ്തിരിക്കുന്നു. പ്രവാസിയായ മുസ്തഫ ഹംസ ഒരുമനയൂര്‍ ആണ് ഇതിന്റെ സംഗീത സംവിധാനവും ഉള്ളടക്ക സൃഷ്ടിയും നിര്‍വഹിച്ചത്. വളരെ ഭംഗിയായി തന്നെ നഫ്ല സാജിദ് ഇതിന്റെ സംഗീത നിര്‍വഹണം ചെയ്തപ്പോള്‍ അതിന്റെ ശോഭ ഒട്ടും തന്നെ ചോര്‍ന്നു പോകാതെ അന്‍വര്‍ അമന്‍ അതിനു വാദ്യോപകരണങ്ങളുടെ അകമ്പടി നല്‍കി.

ലെന്‍സ്മാന്റെ നേതൃത്വത്തില്‍ ഇതിന്റെ ദൃശ്യവിഷ്‌ക്കാരം കൂടിയായപ്പോള്‍ പ്രേക്ഷകര്‍ക്ക് തികച്ചും ഉദാത്തമായ ഒരു സംഗീതാനുഭവം പകരുവാന്‍ സാധിച്ചുവെന്ന് ഇതിന്റെ നിര്‍മ്മാതാവ് കൂടിയായ മുസ്തഫ ഹംസ ഒരുമനയൂര്‍ പറഞ്ഞു.

ക്യാമറ : അന്‍സൂര്‍ പി.എം, യുസഫ് ലെന്‍സ്മാന്‍, അറബിക് കാലിഗ്രഫി : നസീര്‍ ചീക്കൊന്ന്, സോങ് മിക്‌സിങ് : ഇമാം മജ്ബൂര്‍, സാങ്കേതിക സഹായം : മഷൂദ് സേട്ട്, ഷംസി തിരൂര്‍, ശിഹാബ് അലി, ഗ്രാഫിക്‌സ് /എഡിറ്റിംഗ് : യൂസഫ് ലെന്‍സ്മാന്‍, റെക്കോര്‍ഡിങ് സ്റ്റുഡിയോ : ഓഡിയോ ജിന്‍, കൊച്ചി, എന്നിവരാണ് പിന്നണിയില്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News