ഗോഡ്സയെ തൂക്കിലേറ്റിയതുപോലെ യുവതിയേയും തൂക്കിലേറ്റുമെന്ന് ആർ.എസ്.എസ് ഭീഷണി

കൊല്ലം ചവറ തെക്കും ഭാഗത്ത് ഗാന്ധി ഘാതകൻ ഗോഡ്സയെ ഡിവൈഎഫ്ഐ പ്രതീകാത്മകമായി തൂക്കിലേറ്റിയതിനെതിരെ ആർ.എസ്.എസ് ഭീഷണി. ഡിവൈഎഫ്ഐ നേതാവിന്റെ ഭാര്യയെയും തൂക്കിലേറ്റുമെന്നാണ് ആർ.എസ്.എസ് ഭീഷണി. ചവറ തെക്കുംഭാഗം ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് ശ്രീഹരിയുടെ ഭാര്യ സാന്ദ്രയെയാണ് ഭീഷണിപ്പെടുത്തിയത്. പരാതിയിൽ പൊലീസ് കേസെടുത്തു.

ഗാന്ധി സമാധി ദിനത്തിലാണ് ചവറ നടക്കാവിൽ ഗോഡ്സെയെ ഡിവൈഎഫ്ഐ പ്രതീകാത്മകമായി തൂക്കിലേറ്റിയ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.ഈ രംഗം കണ്ട ആർ.എസ്.എസ് പ്രവർത്തകർ അസഹിഷ്ണുത പ്രകടിപ്പിച്ച് ഡിവൈഎഫ്ഐ ചവറ തെക്കുംഭാഗം മേഖലാ പ്രസിഡന്റ് ശ്രീഹരിയുടെ ഭാര്യയും എം.എൽ.റ്റി വിദ്യാർത്ഥിനി കൂടിയുമായ സാന്ദ്രയെ തടഞ്ഞു നിർത്തി അസഭ്യം പറയുകയും ഗോഡ്സയെ കെട്ടി തൂക്കിയത് പോലെ നിന്റെ ഭർത്താവിനെയും തൂക്കി കൊല്ലുമെന്നും വെള്ള പുതപ്പിച്ച് കിടത്തുമെന്നും ഭീഷണി മുഴക്കുകയായിരുന്നുവെന്ന്  സാന്ദ്ര പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

ആർ.എസ്.എസുകാരന്റെ കുഞ്ഞിനെ പ്രസവിക്കണോ എന്ന് ആക്രോശിച്ചു കൊണ്ട് കൈയ്യിൽ കടന്നു പിടിച്ചെന്നും സാന്ദ്ര പൊലീസിനു മൊഴി നൽകി.

നാളിതു വരെ ഗാന്ധി ഘാതകൻ ഗോഡ്സക്ക് ആർ.എസ്.എസുമായി
യാതൊരു ബന്ധമില്ലെന്നായിരുന്നു ആർ.എസ്.എസ് നിലപാട് എന്നിരിക്കെ യാണ് ചവറ തെക്കുംഭാഗത്ത് ഗോഡ്സയെ പ്രതീകാത്മകമായി തൂക്കിലേറ്റിയ പരിപാടിക്കെതിരെ ആർ.എസ്.എസ് ഭീഷണി.

എന്തായാലും സാന്ദ്രയുടെ പരാതിയിൽ കൊല്ലം ചവറ തെക്കുംഭാഗം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ആരെയും പിടികൂടിയിട്ടില്ല. 341,506(1),509,34 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News