
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ദീലിപ് ഉള്‍പ്പെടെയുളള പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ എത്തിച്ചു.
കോടതിയുടെ സ്റ്റോര്‍ റൂമിലേക്ക് ഫോണുകള്‍ മാറ്റി. ഈ ഫോണുകളുടെ ഫൊറന്‍സിക് പരിശോധന ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നാളെ ആലുവ കോടതിയെ സമീപിക്കും.
ഫോണുകള്‍ നേരിട്ട് വാങ്ങേണ്ട ആവശ്യമില്ലെന്നും പരിശോധനയ്ക്ക് അയയ്ക്കാന്‍ കോടതിയോട് ആവശ്യപ്പെട്ട് കത്ത് നല്‍കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബിലേക്ക് അയയ്ക്കാനാകും ആവശ്യപ്പെടുക. പരിശോധനാഫലത്തിന്‍റെ പകര്‍പ്പ് കോടതിയില്‍ നിന്നും ലഭിച്ച ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here