മോൻസനെതിരെ ഒരു കേസ് കൂടി ; ബംഗളൂരുവിലെ വ്യാപാരിയിൽ നിന്നും കാറുകൾ തട്ടിയെടുത്തു

86 ലക്ഷം രൂപയുടെ ആഢംബര കാറുകൾ തട്ടിയെടുത്തതിന് പുരാവസ്തു- തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിനെതിരെ ഒരു കേസ് കൂടി ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തു. ബംഗളൂരു സ്വദേശിയും മഹാബലേശ്വർ കാർ സർവീസ് സ്റ്റേഷൻ ഉടമയുമായ കെ. രാജേഷാണ് പരാതിക്കാരൻ.ഇതോടെ മോൻസണെതിരെയുള്ള കേസുകളുടെ എണ്ണം 14 ആയി.

2019ലാണ് കോടീശ്വരനാണെന്ന് വിശ്വസിപ്പിച്ച് ബംഗളൂരുവിലെത്തിയ മോൻസൺ കാറുകൾ പണം നൽകാതെ കൈക്കലാക്കിയത്.പോക്‌സോയടക്കം നാല് കേസുകളിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

ശേഷിക്കുന്നവയിലും കുറ്റപത്രം ഉടൻ നൽകും.കലൂരും ചേർത്തലയിലുമായി 30 ആഢംബര വാഹനങ്ങളാണ് മോൻസണുള്ളത്. ഒരെണ്ണം മാത്രമാണ് കേരള രജിസ്ട്രേഷൻ. മോട്ടോ‌ർ വാഹന വകുപ്പിന്റെ അന്വേഷണത്തിൽ ഇവയിൽ പലതും രൂപമാറ്റം വരുത്തിയവയാണെന്ന് കണ്ടെത്തിയിരുന്നു. കലൂരിലെ വീട്ടിലുണ്ടായിരുന്ന ഏഴ് വാഹനങ്ങളിൽ ഒന്നൊഴികെയെല്ലാം വ്യാജ നമ്പരിലായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News