ഏഴ് ദിവസത്തിനുള്ളിൽ മടങ്ങുന്ന അന്താരാഷ്‌ട്ര യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ വേണ്ട ; മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഏഴുദിവസത്തില്‍ താഴെ സന്ദര്‍ശനത്തിന് എത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റീന്‍ വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. എല്ലാ പ്രവാസികളും കേന്ദ്രനിര്‍ദേശ പ്രകാരമുളള പരിശോധനകള്‍ നടത്തണമെന്നും മന്ത്രി നിർദേശിച്ചു.

കേന്ദ്ര മാർഗനിർദേശ രേഖയ്ക്ക് അനുസൃതമായി കേരളം ക്വാറന്റീന്‍ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഫെബ്രുവരി ആദ്യ ആഴ്ചയ്ക്കുശേഷം കൊവിഡ് വ്യാപനം കുറയുമെന്നാണു കണക്കാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.നിലവിൽ കേരളത്തിലെ കൊവിഡ് വ്യാപനം കുറയുന്നുണ്ടെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here