മാസ്‌കിനും, സാനിറ്റൈസറിനും ബൈ ബൈ പറഞ്ഞ് ഡെന്മാര്‍ക്ക്……കൊവിഡ് നിയന്ത്രണം പൂര്‍ണമായി ഒഴിവാക്കി

മാസ്‌ക് ധരിക്കണം എന്നടതക്കമുള്ള എല്ലാ കൊവിഡ് നിയന്ത്രണങ്ങളും നീക്കി യൂറോപ്യൻ രാജ്യമായ ഡെൻമാർക്ക്. നിശാക്ലബ്ബുകൾ തുറന്നു. രാത്രി വൈകിയുള്ള മദ്യവിൽപ്പനയും പാർട്ടികളും പുനരാരംഭിച്ചു. ചടങ്ങുകളിൽ സംബന്ധിക്കാൻ ഇനി ഡാനിഷ് കൊവിഡ് ആപ്പിന്റെ ആവശ്യവുമില്ല.

രാജ്യത്ത് കൊവിഡ് കേസുകൾ ഉയർന്ന് തന്നെ നിൽക്കുന്നുണ്ടെങ്കിലും ഇത് സാമൂഹികമായ ഒരു ഗുരുതര രോഗമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ നീക്കുന്നതെന്ന് അധികൃതർ വിശദീകരിച്ചു.

രാജ്യത്തെ ഉയർന്ന വാക്‌സിനേഷൻ നിരക്കും ഇതിന് ഒരു പ്രധാന കാരണമാണെന്ന് ഡെന്മാർക്ക് സർക്കാർ വ്യക്തമാക്കി. അഞ്ച് വയസ്സിന് മുകളിലുള്ള ജനസംഖ്യയുടെ 80 ശതമാനം പേർക്കും രണ്ടു ഡോസ് വാക്‌സിൻ എടുത്തിട്ടുണ്ട്. 60 ശതമാനം പേർക്ക് ബൂസ്റ്റർ ഡോസും പൂർത്തിയാക്കി.

കടകളിലും റെസ്റ്റോറന്റുകളിലും പൊതുഗതാഗതത്തിലും മാസ്‌ക് ആവശ്യമില്ല. ഇൻഡോറുകളിൽ അനുവദിച്ചിരുന്ന ആളുകളുടെ എണ്ണം സംബന്ധിച്ച നിയന്ത്രണം, സാമൂഹിക അകലം പാലിക്കൽ എന്നിവയും നീക്കി.

സർക്കാരിന്റെ കൊവിഡ് പാസ് ആപ്പ് ഇനി നിർബന്ധമില്ല. സ്വകാര്യ ചടങ്ങുകളിലെ സംഘാടകർക്ക് പ്രവേശനത്തിനുള്ള വ്യവസ്ഥയ്ക്കായി വേണമെങ്കിൽ ഈ ആപ്പ് ഉപയോഗിക്കാം. അതേസമയം ചില ചെറിയ നിയന്ത്രണങ്ങൾ ഡെന്മാർക്കിൽ നിലനിർത്താനും തീരുമാനിച്ചിട്ടുണ്ട്. ഡെന്മാർക്കിന്റെ ഫ്രീ ട്രാവൽ സോണിന് പുറത്ത് നിന്ന് വാക്‌സിൻ എടുക്കാതെ അതിർത്തി കടക്കുന്നതിന് നിയന്ത്രണമുണ്ട്. ആശുപത്രികളിലും പരിചരണ കേന്ദ്രങ്ങളിലും മാസ്‌ക് ഉപയോഗിക്കണമെന്നും നിർദേശമുണ്ട്.

പൂർണ്ണമായും തുറന്ന ഡെന്മാർക്കിന് സുപ്രഭാതം എന്ന് ചൊവ്വാഴ്ച ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡ്രിക്‌സെൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു. വാക്‌സിൻ എടുത്ത ജനങ്ങൾക്ക് അവർ നന്ദിയും അറിയിച്ചു.

ജനുവരിയിൽ യുകെയും കൊവിഡ് നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞിരുന്നു. ഇതിനെ പിന്തുടർന്നുകൊണ്ടാണ് ഡെന്മാർക്കും സമാനമായ നീക്കം നടത്തിയിരിക്കുന്നത്. അയർലൻഡ്, ഫ്രാൻസ്, നെതർലൻഡ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളും കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കാൻ തുടങ്ങിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News