രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു…ആശങ്കയായി മരണ നിരക്ക്

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുകയാണെങ്കിലും മരണസംഖ്യ കുത്തനെ ഉയരുകയാണ്. കഴിഞ്ഞ ദിവസം 1733 പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്.

ഇന്നലെ 1,61,384 പേർക്കാണ്‌ പുതുതായി രോഗം സ്ഥിരീകരിച്ചത്. പ്രതിദിന രോഗവ്യാപന നിരക്ക് 9.26%മാണ്. 2,81,109 പേര്‍ കഴിഞ്ഞ ദിവസം രോഗമുക്തി നേടി.

കൊവിഡ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിൽ മുംബൈയിൽ കൊവിഡ് നിയന്ത്രണങ്ങളിൽ സംസ്ഥാന സർക്കാർ ഇളവ് നൽകി.മുഴുവൻ വിനോദ സഞ്ചാര കേന്ദ്രങ്ങളും റെസ്റ്റോറന്റുകളും തുറന്ന് പ്രവർത്തിക്കും.

50% പേരെ പ്രവേശിപ്പിച്ച് സിനിമ തീയറ്ററുകൾക്ക് പ്രവർത്തിക്കാമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.കർണാടകയിലും മഹാരാഷ്ട്രയിലും കൊവിഡ് കേസുകൾ കുത്തനെ കുറഞ്ഞിട്ടുണ്ട്.കർണാടകയിൽ 14366 കേസുകളാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്.മഹാരാഷ്ട്രയിൽ 14372 പേർക്കും കഴിഞ്ഞ ദിവസം കൊവിഡ് റിപ്പോർട്ട്‌ ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News