മുംബൈയില്‍ രാത്രി സഞ്ചാരത്തിന് ഇനി നിയന്ത്രണങ്ങളൊന്നും ഉണ്ടാകില്ലെന്നും നഗരത്തിലെ ബീച്ചുകള്‍, പാര്‍ക്കുകള്‍, പൂന്തോട്ടങ്ങള്‍ എന്നിവ സാധാരണ സമയമനുസരിച്ച് തുറന്ന് പ്രവര്‍ത്തിക്കാമെന്നും ബിഎംസി പുറത്തിറക്കിയ സര്‍ക്കുലറില്‍ അറിയിച്ചു.
റെസ്റ്റോറന്റുകള്‍ക്കും തിയേറ്ററുകള്‍ക്കും സാധാരണ സമയമനുസരിച്ച് പ്രവര്‍ത്തനം തുടരാനും നഗരസഭ അനുവാദം നല്‍കി. എന്നാല്‍ മുഴുവന്‍ ശേഷിയില്‍ പ്രവര്‍ത്തനം പുനഃസ്ഥാപിക്കാന്‍ ഇനിയും കാത്തിരിക്കണം.
മഹാരാഷ്ട്ര സര്‍ക്കാര്‍ മുംബൈ ഉള്‍പ്പെടെ 11 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലാണ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചത്. ഒരു മാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കേസുകളുടെ കണക്ക് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയതിന് ശേഷമാണ് തീരുമാനം. സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളില്‍ അതാത് പ്രദേശത്തെ മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്ക് കേസുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനുള്ള അനുവാദവും നല്‍കി.
മഹാരാഷ്ട്രയില്‍ 14,372 പുതിയ കേസുകള്‍; മുംബൈയില്‍ 803 ജീവിതം സാധാരണ നിലയിലേക്ക് റിപ്പോര്‍ട്ട് ചെയ്തു. 94 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 142,705 ആയി. സംസ്ഥാനത്ത് മരണനിരക്ക് 1.84 ശതമാനമാണ്.
ചൊവ്വാഴ്ച സംസ്ഥാനത്ത് പുതിയ ഒമൈക്രോണ്‍ കേസൊന്നും കണ്ടെത്തിയില്ല. മുംബൈയില്‍ 803 പുതിയ കേസുകളും ഏഴ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 2021 ഡിസംബര്‍ 28 ന് ശേഷം മുംബൈയില്‍ രണ്ടാമത്തെ തവണയാണ് പ്രതിദിന കേസുകളുടെ എണ്ണം ആയിരത്തില്‍ താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചൊവ്വാഴ്ച വൈകുന്നേരം പുറപ്പെടുവിച്ച ബിഎംസിയുടെ ഉത്തരവ് പ്രകാരം, ബീച്ചുകള്‍, പൂന്തോട്ടങ്ങള്‍, പാര്‍ക്കുകള്‍ എന്നിവ സാധാരണ സമയത്തിനനുസരിച്ച് തുറന്നിരിക്കും. നീന്തല്‍ക്കുളങ്ങള്‍, വാട്ടര്‍ പാര്‍ക്കുകള്‍ എന്നിവ 50% ശേഷിയില്‍ പ്രവര്‍ത്തിക്കും, വിവാഹത്തിന് വിവാഹ ഹാളിന്റെയോ തുറസ്സായ സ്ഥലത്തിന്റെയോ 25% ശേഷിയില്‍ അതിഥികളെ പങ്കെടുപ്പിക്കാം..
രാത്രി 11 മണിക്കും പുലര്‍ച്ചെ 5 മണിക്കും ഇടയിലുള്ള സമയങ്ങളില്‍ സഞ്ചാരത്തിന് ഇനി മുതല്‍ നിയന്ത്രണങ്ങളൊന്നുമില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.