കേന്ദ്ര ബജറ്റില്‍ കണ്ണുനട്ടിരുന്ന ഇടുക്കിയിലെ ഏലം കര്‍ഷകര്‍ക്കും ലഭിച്ചത് നിരാശ

കേന്ദ്ര ബജറ്റില്‍ കണ്ണുനട്ടിരുന്ന ഇടുക്കിയിലെ ഏലം കര്‍ഷകര്‍ക്കും ലഭിച്ചത് നിരാശ മാത്രം. വിലത്തകര്‍ച്ച നേരിടുന്ന ഏലം ഉള്‍പ്പെടെയുള്ള നാണ്യ വിളകളുടെ പരിപാലനം അടക്കം പ്രതിസന്ധിയിലായ ഘട്ടത്തില്‍ ഈ മേഖലയ്ക്ക് ഇക്കുറിയെങ്കിലും ബജറ്റില്‍ പരിഗണന ലഭിക്കുമെന്നായിരുന്നു കര്‍ഷകരുടെ പ്രതീക്ഷ. മിനിമം താങ്ങുവില ഉറപ്പാക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ സ്ഥിരം വാഗ്ദാനത്തെ വിശ്വാസത്തിലെടുക്കാന്‍ കര്‍ഷകര്‍ തയാറല്ല.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ഏലക്കായ ഉല്‍പ്പാദിപ്പിക്കുന്ന ഇടുക്കിയിലെ കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലൂടെയാണ് നിലവില്‍ കടന്നു പോകുന്നത്. ഏലത്തിന് വന്‍തോതിലുള്ള വിലത്തകര്‍ച്ച ഉണ്ടായിട്ടും സ്‌പൈസസ് ബോര്‍ഡ് അടക്കം മുഖം തിരിക്കുന്ന നടപടിയില്‍ വലിയ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ് ഉള്‍പ്പെടെയുള്ളവരെ നേരില്‍ കണ്ട് പ്രശ്‌നം ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നതാണ്. ഇത്തവണത്തെ ബജറ്റിലെങ്കിലും നാണ്യ വിളകള്‍ക്ക് കാര്യമായ പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍. എന്നാല്‍ ബജറ്റ് സമ്മാനിച്ചത് നിരാശ മാത്രമെന്ന് കര്‍ഷകര്‍ പറയുന്നു.

കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനെന്ന പേരില്‍ പ്രതിമാസം കോടികള്‍ ചിലവഴിച്ച് പ്രവര്‍ത്തിക്കുന്ന സ്‌പൈസസ് ബോര്‍ഡ് എന്തിന് വേണ്ടിയെന്നും കര്‍ഷകര്‍ ചോദ്യമുന്നയിക്കുന്നു.

വിഷയത്തില്‍ കേരളത്തില്‍ നിന്നുള്ള എം പി മാര്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കേന്ദ്ര സര്‍ക്കാര്‍ നിലവിലെ സമീപനം തുടര്‍ന്നാല്‍ കടബാധ്യതയില്‍ നിന്നും കരകയറാനാകാത്ത കര്‍ഷകര്‍ ആത്മഹത്യയിലേയ്ക്ക് നീങ്ങുമെന്നും അവര്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News