
ലോകായുക്ത നിയമ ഭേദഗതി വിഷയത്തിൽ സർക്കാരിനെ പിന്തുണച്ച് നിയമ വിദഗ്ധർ. നിയമത്തിലെ പതിനാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നും , അതിനാൽ ഭേദഗതി അനിവാര്യമാണെന്നും
പ്രമുഖ സുപ്രീം കോടതി അഭിഭാഷകൻ അഡ്വ. രഞ്ജിത് മാരാർ പറഞ്ഞു. നിലവിലെ നിയമത്തിൽ ഭരണഘടന ഉറപ്പു നൽകുന്ന സ്വാഭാവിക നീതിയുടെ ലംഘനമുണ്ടെന്ന സർക്കാർ വാദം നിലനിൽക്കുമെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു.
ലോകായുക്ത ഓർഡിനൻസ് വിഷയത്തിൽ പ്രതിപക്ഷ ആരോപണങ്ങളെ തള്ളുകയാണ് നിയമ വിദഗ്ധർ. നിലവിലുള്ള നിയമത്തിലെ പതിനാലാം വകുപ്പിൽ സ്വാഭാവിക നീതിയുടെ ലംഘനമുള്ളതായി പ്രമുഖ അഭിഭാഷകൻ അഡ്വ. രഞ്ജിത് മാരാർ പറഞ്ഞു. ആരോപണ വിധേയൻ്റെ ഭാഗം കേൾക്കാതെ ഉത്തരവിടുന്നത് ഭരണഘടനാ വിരുദ്ധമാണ്.
99 ൽ നിലവിൽ വന്ന നിയമം 2022 ൽ ഭേദഗതി ചെയ്യുന്നതിനെയാണ് ചിലർ വിമർശിക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് വിവാദ സെക്ഷനായ 14 ഒരു കേസിൽ പ്രയോഗിക്കപ്പെട്ടതെന്ന് അഡ്വ. രഞ്ജിത് മാരാർ ചൂണ്ടിക്കാട്ടി.
സെക്ഷൻ 12 നെതിരായി മാത്രമാണ് ഹൈക്കോടതി വിധിയുള്ളത് എന്ന പ്രതിപക്ഷ വാദത്തെയും അദ്ദേഹം തള്ളി. 12 , 14 വകുപ്പുകൾ പരസ്പ ബന്ധിതമാണെന്ന നിയമമന്ത്രി പി രാജീവിൻ്റെ നിലപാടാണ് ശരി എന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിനെതിരായ പ്രതിപക്ഷ ആരോപണങ്ങളെ ഭരണഘടനയും നിയമവും ഉയർത്തിക്കാട്ടി തള്ളുകയാണ് നിയമവിദഗ്ധർ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here