അടുത്ത ഒരു വർഷത്തിനുള്ളിൽ കെ എസ് ആര്‍ ടി സി ഹരിത ഇന്ധനത്തിലേക്ക് മാറ്റാൻ പദ്ധതി ; മന്ത്രി ആന്‍റണി രാജു

കേരളത്തിലെ പൊതുഗതാഗത വികസനവുമായും ദേശീയപാതാ വികസനവുമായും ബന്ധപ്പെട്ട് കേരളത്തിന്റെ ആവശ്യങ്ങള്‍ ചർച്ച ചെയ്യുന്നതിനായി ഗതാഗത വകുപ്പ് മന്ത്രി ആന്‍റെണി രാജു കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി.

പൊതു ഗതാഗതങ്ങൾക്ക് ടോൾ നിരക്കുകൾ കുറയ്ക്കണമെന്നും,കെ എസ് ആര്‍ ടി സി ബസ്സുകൾ CNG  LNG യിലേക്ക് മാറ്റുന്നതിനായുമുള്ള സാമ്പത്തിക സഹായവും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു.

ദേശിയ പാതാ വികസനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം- കോവളം പ്രദേശത്തെ ഈഞ്ചക്കലിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ ഫ്ലൈ ഓവർ നിർമ്മിക്കണമെന്നും ചർച്ചയിൽ മന്ത്രി ആന്‍റെണി രാജു ആവശ്യപ്പെട്ടു.
ആവശ്യങ്ങളോട് കേന്ദ്ര മന്ത്രി അനുകൂലമായി പ്രതികരിച്ചെന്നും, KSRTC ഹരിത ഇന്ധനത്തിലേക്ക് മാറ്റുന്നതിനായി പ്രത്യേക സാമ്പത്തിക പാക്കേജ് കൊണ്ട് വരുമെന്നും, പൊതുഗതാഗതങ്ങൾക്ക് ടോൾ ഇളവിനായി പ്രതിമാസ പാസ്സ് നൽകുമെന്നും കേന്ദ്രം വ്യക്തമാക്കിയെന്ന് ആന്റണി രാജു അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here