അണ്ടര്‍ 19 ലോകകപ്പ് രണ്ടാം സെമിഫൈനലില്‍ ഇന്ത്യ ഇന്നിറങ്ങും

അണ്ടര്‍ 19 ലോകകപ്പ് രണ്ടാം സെമിഫൈനലില്‍ ഇന്ത്യ ഇന്നിറങ്ങും. ഓസ്‌ട്രേലിയ ആണ് എതിരാളികള്‍. ലോകകപ്പിനു മുന്‍പ് നടന്ന സന്നാഹ മത്സരത്തില്‍ ഓസീസിനെ തോല്പിച്ചെങ്കിലും ടൂര്‍ണമെന്റില്‍ ഓരോ മത്സരം കഴിയും തോറും മെച്ചപ്പെടുന്ന ഓസ്‌ട്രേലിയ ഇന്ത്യയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പ്. ഇന്നത്തെ കളിയില്‍ വിജയിക്കുന്ന ടീം ഈ മാസം അഞ്ചിന് ഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിടും.

കൊവിഡ് ബാധിച്ച് പുറത്തായിരുന്ന എല്ലാ താരങ്ങളും നെഗറ്റീവായി ഇന്ത്യന്‍ ടീമിലേക്ക് തിരികെയെത്തി. ക്യാപ്റ്റന്‍ യാഷ് ധുലും സംഘവും ടീമിനൊപ്പം ചേര്‍ന്നപ്പോള്‍ കൊവിഡ് ബാധിച്ച നിഷാന്ത് സിന്ധുവും ഇന്ന് ടീമിലുണ്ടാവും. നിഷാന്ത് സിന്ധു ഇന്നലെ കൊവിഡ് മുക്തനായിരുന്നു. ധുല്ലിന്റെ അഭാവത്തില്‍ രണ്ട് മത്സരങ്ങളില്‍ ടീമിനെ നയിച്ച സിന്ധു മികച്ച പ്രകടനമാണ് നടത്തിയത്. എല്ലാവരും തിരികെ എത്തിയതിനാല്‍ ഇന്ത്യയ്ക്ക് ഒരു ഫുള്‍ സ്‌ട്രെങ്ത് സ്‌ക്വാഡിനെ കളത്തിലിറക്കാനാവും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News