സംപ്രേഷണാവകാശം തടഞ്ഞ സംഭവം ; മീഡിയ വൺ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് മീഡിയ വൺ ചാനൽ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചാനലിന്‍റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര നടപടി ഹൈക്കോടതി രണ്ടു ദിവസത്തേക്ക് സ്റ്റേ ചെയ്തിരുന്നു.

ഇന്ന് ഹര്‍ജി പരിഗണിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിനോട് വിഷയത്തില്‍ സത്യവാങ്മൂലം നല്‍കാന്‍ ജസ്റ്റിസ് എന്‍ നഗരേഷിന്‍റെ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാലാണ് നടപടിയെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ വിശദീകരണം.

എന്നാല്‍ മാധ്യമ സ്വാതന്ത്ര്യത്തിന്മേലുളള കടന്നുകയറ്റമാണിതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മീഡിയ വണ്‍ ഹര്‍ജി നല്‍കിയത്. രാജ്യ സുരക്ഷയുടെ പേര് പറഞ്ഞ് തങ്ങളുടെ ഭാഗം കേൾക്കാതെയാണ് കേന്ദ്ര സർക്കാർ സംപ്രേഷണം തടഞ്ഞതെന്നുമാണ് പ്രധാന വാദം. സ്റ്റേ തുടരണമോയെന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here