കാഞ്ഞിരപ്പള്ളി യുഡിഎഫില്‍ വന്‍ പൊട്ടിത്തെറി; റഹ്മത്തുള്ള കോട്ടവാതുക്കല്‍ രാജിവച്ചു

കാഞ്ഞിരപ്പള്ളിയില്‍ യു ഡി എഫ് ല്‍ പൊട്ടിത്തെറി. മുസ്ലീം ലീഗ് കോട്ടയം ജില്ലാ കമ്മിറ്റി അംഗവും കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സെക്രട്ടറിയുമായ റഹ്മത്തുള്ള കോട്ടവാതുക്കല്‍ ജില്ല നേതൃത്വത്തോട് ഇടഞ്ഞ് രാജിവെച്ചു. കാഞ്ഞിരപ്പള്ളി സെന്‍ട്രല്‍ സര്‍വ്വീസ് ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കമാണ് രാജിയിലേക്ക് നയിച്ചത്. ഇതോടെ യു ഡി എഫ് ജില്ലാ നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ കോണ്‍ഗ്രസ് മുസ്ലീം ലീഗ് പോര്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉടലെടുത്ത കോണ്‍ഗ്രസ്-ലീഗ് പോരാണ് കാഞ്ഞിരപ്പള്ളി സെന്‍ട്രല്‍ സര്‍വ്വീസ് ബാങ്ക് തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചത്. ബാങ്ക് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ ലീഗ് വിമതന്‍ സിജ സക്കീര്‍ മത്സരിക്കുകയായിരുന്നു. യുഡിഎഫിനെ ഞെട്ടിച്ചുകൊണ്ട് സക്കീര്‍ വിജയിക്കുകയും ചെയ്തു.

ഇതിനു പിന്നാലെ സക്കീര്‍ അടക്കമുള്ള വിമതരെ ലീഗ് പുറത്താക്കിയതാണ് ല യുഡിഎഫിലെ തര്‍ക്കം രൂക്ഷമാക്കിയതു. നേരത്തെ കോണ്‍ഗ്രസ് വിമതന്‍ ടി എസ് രാജന്‍ ലീഗ് പിന്തുണയോടെ ബാങ്ക് പ്രസിഡണ്ടായി തിരഞ്ഞെടുത്തിരുന്ന്. ബാങ്ക് തെരഞ്ഞെടുപ്പിലെ വിമതനീക്കങ്ങള്‍ ലീഗ് ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു നടത്തിയെതെന്ന് രാജിവെച്ച് മുസ്ലീം ലീഗ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സെക്രട്ടറി റഹ്മത്തുള്ള കോട്ടവാതുക്കല്‍ പറഞ്ഞു.

വിഷയത്തില്‍ സിജ സക്കീറിനെ മാത്രം ഒറ്റപ്പെടുത്തി പുറത്താക്കിയ നടപടിയില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ കടുത്ത അസംതൃപ്തിയിലാണ്. അതിനാല്‍ തന്നെ വരും ദിവസങ്ങളില്‍ മുസ്ലിം ലീഗിലെ വിമത രാജി തുടരാന്‍ തന്നെയാണ് സാധ്യത.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News