പാലക്കാട് വടക്കഞ്ചേരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജിവെച്ച് സിപിഐഎമ്മിലേക്ക്

പാലക്കാട് വടക്കഞ്ചേരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജിവെച്ച് സിപിഐഎമ്മിലേക്ക്. കോണ്‍ഗ്രസ് വിട്ടെത്തിയ നൂറോളം പേര്‍ക്ക് വടക്കഞ്ചേരി പാളയത്ത് ഉജ്വല സ്വീകരണമാണ് ഒരുക്കിയത്

കഴിഞ്ഞദിവസം ആര്‍എസ്എസുകാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് വിഎസ് ശിവദാസ്, ബൂത്ത് വൈസ് പ്രസിഡന്റ് സന്തോഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കൂട്ടത്തോടെ കോണ്‍ഗ്രസ് വിട്ടത്. മുപ്പതോളം കുടുംബങ്ങളില്‍നിന്നുള്ള 89 പേര്‍ക്ക് വടക്കഞ്ചേരിയില്‍ സിപിഐഎമ്മിലേക്ക് സ്വീകരണമൊരുക്കി.

സിപിഐഎം ഏരിയാകമ്മിറ്റി ഓഫിസിലാണ് സ്വീകരണമൊരുക്കിയത്. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രനും ജില്ലാ സെക്രട്ടറി ഇന്‍ സുരേഷ് ബാബുവും ചേര്‍ന്ന് ഇവരെ ചുവപ്പുഹാരമണിയിച്ച് സ്വീകരിച്ചു.

കോണ്‍ഗ്രസ്സിനോടുള്ള രാഷ്ട്രീയ വിയോജിപ്പാണ് കൂട്ടരാജിയ്ക്കുകാരണം. ആവേശത്തോടെയാണ് ഇവരെ ചെങ്കൊടി തണലിലേക്ക് വരവേറ്റത്. ചടങ്ങില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടിഎം ശശി, ജില്ലാ കമ്മിറ്റി അംഗങ്ങള്‍ സി കെ ചാമുണ്ണി, കെ എന്‍ സുകുമാരന്‍ തുടങ്ങിയവരും പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News