വാവാസുരേഷ് അബോധാവസ്ഥയിൽ തുടരുന്നു

മൂർഖൻ പാമ്പിൻ്റെ കടിയേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവാസുരേഷ് അബോധാവസ്ഥയിൽ തുടരുകയാണ്. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണ നിലയിൽ ആയെങ്കിലും തലച്ചോറിൻ്റെ പ്രവർത്തനത്തിൽ കാര്യമായ പുരോഗതിയില്ല. കടിയേറ്റ ശേഷവും പതറാതെ പാമ്പിനെ പിടികൂടിയ ശേഷമാണ് വാവ സുരേഷ് ആശുപത്രിയിലേക്ക് തിരിച്ചത്. ഇതിൻറെ ദൃശ്യങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു.

പാമ്പ് കടിയേറ്റതിനെ തുടർന്നു അബോധാവസ്ഥയിൽ കഴിയുന്ന വാവാ സുരേഷിൻ്റെ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണ നിലയിൽ തന്നെ തുടരുകയാണ്. എന്നാൽ തലച്ചോറിൻ്റെ പ്രവർത്തനത്തിൽ കാര്യമായ പുരോഗതിയില്ല.

പാമ്പുകടിയേറ്റതിനു ശേഷം ഹൃദയസ്തംഭനം ഉണ്ടായോ എന്ന് സംശയിക്കുന്നതായി ഡോക്ടർമാർ അറിയിച്ചു. ഇത് തലച്ചോറിൻ്റെ പ്രവർത്തനത്തെ ബാധിച്ചോ എന്ന കാര്യം വിദഗ്ധ പരിശോധനയനക്കു ശേഷമേ വ്യക്തമാകു. ഇതിനായി എംആർഐ സ്കാനിംഗ് ഉൾപ്പെടെ നടത്തും

സുരേഷിനു ദ്രാവകരൂപത്തിൽ ഭക്ഷണം നൽകാനും സാധിച്ചിട്ടുണ്ട്. മരുന്നുകളോട് ശരീരം അനുകൂലമായി പ്രതികരിക്കുന്നത് ആശ്വാസകരമാണ്. അതേസമയം മൂർഖൻ പാമ്പ് കടിയേറ്റ് ശേഷവും വാവ സുരേഷ് പതറാതെ പാമ്പിനെ പിടികൂന്നതിൻ്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു.

ദൃശ്യങ്ങളിൽ വ്യക്തമാണ് പ്രാഥമിക ചികിത്സ സ്വയം നൽകുന്നതും സമചിത്തതയോടെ പാമ്പിനെ തിരികെ പിടികൂടുന്നതും. വെൻറിലേറ്ററിൽ തുടരുന്നു വാവ സുരേഷിനു ഏറ്റവും മികച്ച ചികിത്സയാണ് കോട്ടയം മെഡിക്കൽ കോളേജിൽ ലഭിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News