ചിൽഡ്രൻസ് ഹോം കുട്ടികളുടെ പരാതികൾ സർക്കാർ പരിഗണിക്കും ; മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട് ചിൽഡ്രൻസ് ഹോം സൂപ്രണ്ടിനും പ്രൊട്ടക്ഷൻ ഓഫീസർ ഇൻസ്റ്റിറ്റിയൂഷൻ കെയറിനുമെതിരെ വകുപ്പ് തല നടപടി. വനിത ശിശുവികസന വകുപ്പ് നടത്തിയ അന്വേഷണത്തെ തുടർന്നാണ് തീരുമാനം. ഹോമിലെ കുട്ടികളുടെ പരാതികൾ സർക്കാർ പരിഗണിക്കുമെന്നും തുടർ നടപടികൾ വകുപ്പ് മന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

മന്ത്രി പി എ മുഹമ്മദ് റിയാസ് രാവിലെ പത്തരയോടെ വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോം സന്ദർശിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ, ജില്ലാ കളക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി, പൊതുമരാമത്തു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിക്കൊപ്പം എത്തി. ചിൽഡ്രൻസ് ഹോം അധികൃതരുമായി നടത്തിയ ചർച്ചയിൽ അടിയന്തരമായി നടപ്പാക്കേണ്ട കാര്യങ്ങൾ തീരുമാനിച്ചു.

ബാലികാ ഭവനിലെ സാമൂഹിക അന്തരീക്ഷത്തിൽ മാറ്റം വരുത്തും, പെയിൻ്റിംഗിനായി 22 ലക്ഷം രൂപ അനുവദിച്ചു. പൂന്തോട്ടം, കളി സ്ഥലം എന്നിവ നിർമ്മിക്കും. കുട്ടികളുടെ പരാതികൾ സർക്കാർ പരിഗണിക്കുമെന്നും തുടർ നടപടികൾ വകുപ്പ് മന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മുഹമ്മദ് റിയാസ് അറിയിച്ചു.

അതേ സമയം കുട്ടികൾ ഹോമിൽ നിന്നും പുറത്ത് പോയ സംഭവത്തിൽ ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസിലെ സൂപ്രണ്ടിനും പ്രൊട്ടക്ഷൻ ഓഫീസർ ഇൻസ്റ്റിറ്റിയൂഷൻ കെയറിനുമെതിരെ വകുപ്പ് തല നടപടി സ്വീകരിച്ചു. സൂപ്രണ്ടിനെ സ്ഥലം മാറ്റി. വനിത ശിശുവികസന വകുപ്പ് നടത്തിയ അന്വേഷണത്തെ തുടർന്നാണ് ശിക്ഷാ നടപടി. സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ മന്ത്രി വീണാ ജോർജ് വകുപ്പിന് നിർദേശം നൽകിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News