ഫിഷ് മസാല ഇങ്ങനെ ഒന്ന് ട്രൈ ചെയ്തുനോക്ക് ഒരു രക്ഷയില്ല മക്കളേ!!!

ഫിഷ് കൊണ്ടുള്ള വെറൈറ്റികൾ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ഫിഷ് പ്രേമികൾക്കും ഒഴിച്ചുകൂടാനാവാത്ത ഐറ്റം കൂടിയാണ് ഫിഷ് മസാല അങ്ങനെയുള്ളവർ ഇതൊന്ന് ട്രൈ ചെയ്തുനോക്കൂ…

ചേരുവകൾ

ദശ കട്ടിയുള്ള മീൻ – 1/2 കിലോഗ്രാം
തേങ്ങ – 1 ടേബിൾസ്പൂൺ
കസ്കസ് – 1 ടീസ്പൂൺ
സവാള – 1
വെളുത്തുള്ളി – 6 അല്ലി
ഇഞ്ചി – ചെറിയ കഷ്ണം
കറുവപ്പട്ട- 1 കഷ്ണം + 1
ഗ്രാമ്പു – 2 എണ്ണം + 2
മല്ലിപ്പൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ + 1/2 ടീസ്പൂൺ
മുളകുപൊടി- 1 ടീസ്പൂൺ + 1 ടീസ്പൂൺ
ഗരം മസാല – 1/2 ടീസ്പൂൺ
ഉപ്പ്
ഓയിൽ
ചെറു ചൂട് വെള്ളം
പച്ചമുളക് – 3
കറിവേപ്പില – ആവശ്യത്തിന്
മുഴുവൻ മല്ലി – 1 ടീസ്പൂൺ
തയാറാക്കുന്ന വിധം

മീനിൽ 1 ടീസ്പൂൺ മുളകുപൊടി, ഉപ്പ്, 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നല്ലത് പോലെ യോജിപ്പിച്ച ശേഷം മാറ്റി വയ്ക്കുക.

മിക്സിയുടെ ജാറിൽ തേങ്ങ, 1 പീസ് കറുവപ്പട്ട, 2 ഗ്രാമ്പു, കസ്കസ്, മല്ലി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചെറു ചൂട് വെള്ളം ചേർത്ത് ഒരു പേസ്റ്റ് പോലെ അരച്ചെടുക്കണം. അതിന് ശേഷം അടുപ്പിൽ ഒരു പാൻ വെച്ച് ഓയിൽ ഒഴിച്ച് കറുവപ്പട്ട, ഗ്രാമ്പു എന്നിവ മൂപ്പിക്കണം അതിന് ശേഷം ചെറുതായി അരിഞ്ഞ സവാള, പച്ചമുളക്, കറിവേപ്പില കൂടി ചേർത്ത് വഴറ്റണം.

സവാള ബ്രൗൺ നിറമാകുമ്പോൾ തീ കുറച്ച് മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്തു പച്ച മണം മാറുന്നത് വരെ വഴറ്റണം എന്നിട്ട് മീൻ കൂടി ചേർത്ത് നന്നായി ഇളക്കിയ ശേഷം അരച്ച പേസ്റ്റ് ചേർത്ത് നന്നായി വഴറ്റണം.

ഇതിലേക്ക് അരപ്പ് അരച്ച മിക്സിയുടെ ജാർ കഴുകിയ വെള്ളം കൂടി ചേർത്ത് കൊടുക്കണം. മീൻ വേകുവാൻ ആവശ്യം ഉള്ള വെള്ളം ചേർത്ത് അടച്ചു വച്ച് വേവിക്കണം. മീൻ വെന്ത് ചാറു കുറുകുമ്പോൾ ഗരം മസാല കൂടി ചേർത്ത് ഇളക്കി ചൂടോടെ വിളമ്പാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News