ഐശ്വര്യ രജനികാന്തിന് കൊവിഡ് സ്ഥീരീകരിച്ചു

നടൻ രജനികാന്തിന്റെ മകള്‍ ഐശ്വര്യക്കും കൊവിഡ് സ്ഥീരീകരിച്ചു. ഒരു സ്വകാര്യ ആശുപത്രിയില്‍ ഐശ്വര്യ രജനികാന്ത് ചികിത്സ തേടിയിരിക്കുകയാണ്. ഐശ്വര്യ രജനികാന്ത് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആശുപത്രിയില്‍ നിന്നുള്ള തന്റെ ഫോട്ടോയും ഐശ്വര്യ രജനികാന്ത് പങ്കുവെച്ചിട്ടുണ്ട്.

മുൻകരുതലുകള്‍ എടുത്തിട്ടും കൊവിഡ് പൊസിറ്റീവായിരിക്കുകയാണ്. അഡ്‍മിറ്റായി. മാസ്‍ക് ധരിക്കുകയും കൊവിഡിനെതിരെയുള്ള വാക്സിൻ സ്വീകരിക്കുകയും ചെയ്‍ത് എല്ലാവരും സുരക്ഷിതരാകൂവെന്ന് ഐശ്വര്യ രജനികാന്ത് എഴുതിയിരിക്കുന്നു. ഐശ്വര്യ രജനികാന്ത് അടുത്തിടെയാണ് ധനുഷുമായി വിവാഹ ബന്ധം വേര്‍പിരിഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News