ഇന്ന് വൈകുന്നേരം വെജിറ്റബിള്‍ കുഴി പനിയാരം ആയാലോ?

വൈകുന്നേരം ചായയ്‌ക്കൊപ്പം കഴിക്കാന്‍ അടിപൊളി സ്‌നാക്‌സ് ഉണ്ടാക്കാം. വെജിറ്റബിള്‍ കുഴി പനിയാരം. ഇഡ്ഡലിയുടെയും ഉണ്ണിയപ്പത്തിന്റെയും ഇടയ്ക്കുള്ള ഒരു പതിപ്പ് എന്ന് പനിയാരത്തെ വിളിക്കാം.പുറമെ ക്രിസ്പിയും അകത്ത് മൃദുലവുമാണ്.

ചേരുവകള്‍

ഇഡലി / ദോശ മാവ്
കാരറ്റ് ചീകി എടുത്തത് – 1 /4 കപ്പ്
ല്ലിയില അരിഞ്ഞത് – 1 ടീസ്പൂണ്‍
കടുക് – 1 ടീസ്പൂണ്‍
കറിവേപ്പില – 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്നവിധം

ഒരു പാനില്‍എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ കടുകു പൊട്ടിക്കുക. അതിലേക്കു കറിവേപ്പില ഇടുക. അതിനു ശേഷം ഗ്രേറ്റ് ചെയ്ത കാരറ്റും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റുക. വഴറ്റിയ കാരറ്റ് ഇഡലി/ദോശ മാവിലേക്കു ചേര്‍ത്ത് നന്നായി ഇളക്കുക. മല്ലിയില അരിഞ്ഞതും ചേര്‍ത്ത് നന്നായി ഇളക്കുക. ഒരു അപ്പം പാന്‍ ചൂടാക്കി ഓരോ കുഴിയിലേക്കും എണ്ണ ഒഴിക്കുക.

തയാറാക്കിയ മാവ് ഓരോ കുഴിലേക്കും ഒഴിച്ച് 2 – 3 മിനിറ്റ് വെന്ത ശേഷം വശം തിരിച്ച് ഇട്ടു പാകം ചെയ്യുക. രുചികരമായ വെജിറ്റബിള്‍ കുഴിപനിയാരം റെഡി. ചട്‌നി അല്ലെങ്കില്‍ സാമ്പാര്‍ കൂട്ടി കഴിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News